നൈജീരിയയില്‍ പള്ളിക്ക് നേരെ ആക്ര­മണം: 11 പേര്‍ മരിച്ചു

 


നൈജീരിയയില്‍ പള്ളിക്ക് നേരെ ആക്ര­മണം: 11 പേര്‍ മരിച്ചു കഡുന: നൈജീരിയയില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ചാവേര്‍ ആക്രമണം. 11 പേര്‍ മരിച്ചു. വടക്കന്‍ നൈജീരിയയില്‍ പട്ടാള ബാരക്കിനടുത്തുള്ള സെന്റ് ആന്‍ഡ്രൂസ് മിലിട്ടറി പ്രൊട്ടസ്റ്റന്റ് ചര്‍ചിനു നേരെ നടന്ന രണ്ട് ചാവേര്‍ ബോംബ് സ്‌ഫോടനങ്ങളില്‍ 11 പേര്‍ മരിക്കുകയും മുപ്പതിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഞായറാഴ്ച ശുശ്രൂഷ ആരംഭിച്ച് അല്‍്പം കഴിഞ്ഞപ്പോഴായിരുന്നു സ്‌ഫോട­നങ്ങള്‍. കനുഡയില്‍ തന്നെ മറ്റൊരു ക്രിസ്ത്യന്‍ പള്ളിയുടെ നേര്‍ക്ക് കഴിഞ്ഞ മാസം ഉണ്ടായ ആക്രമണ­ത്തില്‍ എട്ട് പേര്‍ മരിക്കുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബൊക്കോ ഹറം ഭീകരസംഘടനയാണ് ആക്രമണത്തിനുപിന്നിലെന്നാണ് സൂച­ന.

Keywords: Christian, Church, Died, Andrus, Bomb, Sunday, Mass, Start, Back, Nigeria, Attack, Death, World, Malayalam News, Kerala Vartha.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia