നൈജീരിയയിലെ ബസ് ഡിപ്പോയില്‍ സ്‌ഫോടനം; 71 മരണം

 


അബുജ: (www.kvartha.com 15.04.2014) നൈജീരിയയുടെ വടക്ക് കിഴക്കന്‍ പ്രദേശം സ്വതന്ത്ര ഇസ്ലാം രാജ്യമാക്കി മാറ്റാന്‍ ഭാരണകൂടം തയ്യാറാകണമെന്ന് ആവശ്യപ്പെട്ട ബൊക്കോ ഹറാം തീവ്രവാദികള്‍ നടത്തിയ ബോംബ് സ്‌ഫോടത്തില്‍ 71 പേര്‍ കൊല്ലപ്പെട്ടു. നൈജീരിയയുടെ തലസ്ഥാനമായ അബുജയിലെ ബസ് ഡിപ്പോയിലുണ്ടായ ഇരട്ട സ്‌ഫോടനത്തിലായിരുന്നു ഇത്രയും പേര്‍ കൊല്ലപ്പെട്ടത്.

അബുജയ്ക്ക് അഞ്ച് കിലോമീറ്റര്‍ തെക്ക് ന്യാന്യ ബസ് ഡിപ്പോയില്‍ പുലര്‍ച്ചെ 6.45നാണ് സഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ നിരവധി ബസുകളും ചെറുവാഹനങ്ങളും തകര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ബൊക്കോ ഹാറാം തീവ്രവാദികള്‍ മൂന്നു ഗ്രാമങ്ങളില്‍ നടത്തിയ സ്‌ഫോടനത്തില്‍ 135 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെ നൈജീരിയയിലെ വിവിധ ആക്രമണങ്ങളില്‍പ്പെട്ട് കൊല്ലപ്പെട്ടവരുടെ എണ്ണം 1500 കഴിഞ്ഞതായി ആംനസ്റ്റി ഇന്രര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു.

നൈജീരിയയിലെ ബസ് ഡിപ്പോയില്‍ സ്‌ഫോടനം; 71 മരണം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: World, Deadly explosion hit by Nigerian Bus station, Terrorist Attack, 71 died, Nigeria's Capital, Abuja,Boko Haram Islamist militant group, Nigeria: Bus station blast near Abuja kills 71
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia