എട്ടുവർഷം കൂടെയുണ്ടായിരുന്ന സുഹൃത്തിനെ ഒരു ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തു; പിന്നീട് അവനെ കണ്ടത് അനാടമി ക്ലാസിൽ ശവശരീരമായി

 


അബുജ: (www.kvartha.com 03.08.2021) എട്ട് വർഷം കൂടെയുണ്ടായിരുന്ന സുഹൃത്തിനെ ഒരു ദിവസം പൊലീസ് കസ്റ്റഡിയിൽ എടുത്തു. പിന്നീട് അവനെ കുറിച്ച് ഒരു വിവരവും ഉണ്ടായില്ല. എന്നാൽ ദിവസങ്ങൾക്കിപ്പുറം നൈജീരിയയിലെ മെഡികൽ വിദ്യാർഥിയായ എനിയ എഗ്ബി അവനെ കണ്ടത് അനാടമി ക്ലാസിൽ വെച്ച്, അതും ശവശരീരമായി.

തനിക്ക് ക്ലാസിൽ പഠിക്കാനായി മുന്നിൽ കൊണ്ടുവച്ച ശവശരീരം കണ്ടു ഞെട്ടിപ്പോയി എനിയ ഉറക്കെ കരഞ്ഞുകൊണ്ട് പുറത്തേയ്ക്ക് ഓടി. കീറിമുറിക്കേണ്ടി വരുന്നത് ചങ്കുപോലെ കൊണ്ടുനടന്ന സ്വന്തം സുഹൃത്തിന്റെ ശരീരമാണല്ലോ എന്നോർത്ത് അവൻ ഞെട്ടിപോയി.

ഡിവൈൻ എന്നാണ് സുഹൃത്തിന്റെ പേര്. ഡിവൈനെയും മൂന്ന് സുഹൃത്തുക്കളെയും രാത്രിയിൽ വീട്ടിലേയ്ക്ക് മടങ്ങും വഴി സുരക്ഷാ ഏജന്റുമാർ അറസ്റ്റ് ചെയ്യുകയായിരുന്നു. അതിന് ശേഷം അവനെ കുറിച്ചുള്ള ഒരു വിവരവും കുടുംബത്തിനും സുഹൃത്തുക്കൾക്കും ലഭിച്ചില്ല. വീട്ടുകാർ അവനെ കാണാതെ പൊലീസ്‌ സ്റ്റേഷനുകൾ കയറി ഇറങ്ങി.

എട്ടുവർഷം കൂടെയുണ്ടായിരുന്ന സുഹൃത്തിനെ ഒരു ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തു; പിന്നീട് അവനെ കണ്ടത് അനാടമി ക്ലാസിൽ ശവശരീരമായി

ഒരു തെറ്റും ചെയ്യാത്ത അവൻ എങ്ങനെ ഈ അവസ്ഥയിലായെന്ന് എനിയ ചിന്തിച്ചു. 'ഇവിടെ വരുന്ന മിക്ക ശവശരീരങ്ങളിലും വെടിയുണ്ടകൾ കാണാം. എന്നാൽ അവരെല്ലാം കുറ്റവാളികളായിരിക്കില്ലെന്ന് ഇപ്പോൾ മനസിലാകുന്നു' അവൻ പറഞ്ഞു. അന്ന് രാവിലെ മെഡികൽ കോളജിൽ രക്തം പുരണ്ട മൃതദേഹങ്ങൾ നിറച്ച ഒരു പൊലീസ് വാൻ കയറിവരുന്നത് എനിയ കണ്ടിരുന്നു. എന്നിരുന്നാലും അവന് എന്താണ് സംഭവിച്ചത്? എങ്ങനെ അവന്റെ ശരീരത്തിൽ വെണ്ടിയുണ്ടകൾ തുളഞ്ഞു എന്നീ ചോദ്യങ്ങൾ എനിയയെ അലട്ടികൊണ്ടിരുന്നു.

നൈജീരിയയിലെ നിലവിലെ നിയമം അനുസരിച്ച് സർകാർ മോർചറികളിൽ ആരും അവകാശപ്പെടാത്ത മൃതദേഹങ്ങളാണ് മെഡികൽ കോളജിലേക്ക് കൈമാറുന്നത്. വധശിക്ഷ നടപ്പാക്കപ്പെട്ട കുറ്റവാളികളുടെ ശവശരീരങ്ങളും കൈമാറാറുണ്ട്. എന്നാൽ 2007 -ടെ വധശിക്ഷ നിർത്തലാക്കിയിരുന്നു. നൈജീരിയൻ മെഡികൽ കോളജിൽ അനാടമിക്കായി ഉപയോഗിക്കുന്ന 90 ശതമാനത്തിൽ കൂടുതൽ മൃതദേഹങ്ങളും വെടിയേറ്റ് കൊല്ലപ്പെട്ട കുറ്റവാളികളുടെതാണ് എന്നാണ് മെഡികൽ ജേർണൽ ക്ലിനികൽ അനാടമിയിലെ 2011 -ലെ ഒരു ഗവേഷണം വ്യക്തമാക്കുന്നത്. അവരിൽ കൂടുതലും 20 നും 40 നും ഇടയിൽ പ്രായമുള്ള പുരുഷന്മാരാണ്. കൂടാതെ നാലിൽ മൂന്ന് പേരും താഴെ തട്ടിലുള്ളവരാണെന്നും പഠനം വ്യക്തമാക്കുന്നു.

മിക്ക കേസുകളിലും വെടിവെച്ചിടുന്നത് ആയുധധാരികളായ കവർചക്കാരെയാണ് എന്നാണ് പൊലീസിന്റെ വാദം. കൂടാതെ അനാടമി ലാബുകളിലും മോർചറികളിലും പൊലീസ് ഈ മൃതദേഹം കൊണ്ടുവന്ന് തള്ളുന്നത് വെറും കഴമ്പില്ലാത്ത ആരോപണമാണെന്നും പൊലീസ് വക്താവ് ഫ്രാങ്ക് എംബ പറഞ്ഞു.

Keywords:  News, Nigeria, World, Medical College, Police, Nigerian student, Anatomy class, Nigerian student shocked to see friend's body in anatomy class.

< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia