തായ് വാനില്‍ ട്രാന്‍സ് ഏഷ്യ വിമാനം നദിയില്‍ തകര്‍ന്നു വീണ് 9 മരണം
Feb 4, 2015, 12:05 IST
തായ്‌പേയ്: (www.kvartha.com 04/02/2015) തായ് വാനില്‍ 58 യാത്രക്കാരുമായി പുറപ്പെട്ട ട്രാന്‍സ് ഏഷ്യ വിമാനം നദിയില്‍ തകര്‍ന്നു വീണ് ഒമ്പത് പേര്‍ മരിച്ചു. ബുധനാഴ്ച രാവിലെയാണ് സംഭവം. ട്രാന്‍സ് ഏഷ്യയുടെ രണ്ട് എഞ്ചിനുകള്‍ മാത്രമുള്ള ഫ്രാന്‍സ് നിര്‍മിത വിമാനമായ എടിആര്‍ 72600 എന്ന ചെറുവിമാനമാണ് നദിയിലേയ്ക്ക് വീണത്.
നിയന്ത്രണം നഷ്ടപ്പെട്ട വിമാനം പൈലറ്റ് അടിയന്തിരമായി നദിയിലിറക്കാന്‍ ശ്രമിക്കുമ്പോള്‍ പാലത്തിനിടിച്ചാണ് അപകടമെന്നാണ് പ്രാദേശിക ചാനലുകള്‍ റിപോര്‍ട്ട് ചെയ്യുന്നത്. അപകടത്തില്‍ പെട്ട 18 പേരെ രക്ഷപ്പെടുത്തി. ഇവരെ നഗരത്തിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചു.
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായി വ്യോമയാന മന്ത്രലയം അറിയിച്ചു. 2014 ജൂലൈയില്‍ ട്രാന്‍സ് ഏഷ്യയുടെ ഇതേ വിമാനം തകര്‍ന്ന് 48 പേര്‍ മരിച്ചിരുന്നു . അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ചില പ്രാദേശിക ചാനലുകളിലും യുട്യൂബിലും ലഭ്യമാണ് .
തായ്‌പേയ് സോങ്ഷാന്‍ എയര്‍പോര്‍ട്ടില്‍ നിന്നും തെക്ക് കിഴക്കന്‍ ചൈനയിലെ കിന്‍മെന്‍ ദ്വീപിലേക്ക് പോയ വിമാനമാണ് പറന്നുയര്‍ന്ന് മിനിട്ടുകള്‍ക്കകം തന്നെ അപകടത്തില്‍ പെട്ടത്.
Also Read:
ബാര്‍ കോഴ: ഇടതു മുന്നണി മാര്‍ച്ചില്‍ 'പിച്ചക്കാരനായി' മാണി
Keywords: Nine dead after plane crashes into Taiwan bridge, Passengers, Hospital, Treatment, Channel, Report, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.