ഫേസ്ബുക്കിന്റെ അന്ത്യമായെന്ന് പ്രവചനം

 


ഫേസ്ബുക്കിന്റെ അന്ത്യമായെന്ന് പ്രവചനം
നെറ്റിലെ രാജാവായ ഫേസ്ബുക്കിനോടുള്ള ജനങ്ങളുടെ അഭിനിവേശം നാള്‍ക്കുനാള്‍ ഏറിവരുന്നതായി വിദ്ഗദ്ധ നിരീക്ഷണം പുറത്തുവന്നു. എന്നാല്‍ ഫേസ്ബുക്കിന്റെ അവസാനത്തിന്റെ ആരംഭം കുറിച്ചതായി വിവരസാങ്കേതിക വിദഗ്ദ്ധനായ എറിക്ക് ജാക്‌സണ്‍ പ്രവചിച്ചു കഴിഞ്ഞു. അയേണ്‍ഫയര്‍ ക്യാപിറ്റലിന്റെ ഉടമയാണ് ജാക്‌സണ്‍.

ഇന്റര്‍നെറ്റ് കമ്പനികളെ മൂന്നായാണ് അദ്ദേഹം പട്ടിക തിരിച്ചിരിക്കുന്നത്. ഒന്നാം തലമുറയില്‍പെട്ട യാഹൂ ഇതിനകം മരിച്ചുകഴിഞ്ഞുവെന്നാണ് ജാക്‌സണിന്റെ നിരീക്ഷണം. ഫേസ്ബുക്കാവട്ടെ രണ്ടാം തലമുറയില്‍ പെട്ട ഇന്റര്‍നെറ്റ് കമ്പനികളിലൊന്നാണ്. ഇതിന് എട്ട് വര്‍ഷത്തില്‍ കൂടുതല്‍ നിലനില്‍പ്പില്ലെന്നും ജാക്‌സണ്‍ പ്രവചിക്കുന്നു.

മൊബൈലുമായി ബന്ധപ്പെട്ടാണ് മൂന്നാം തലമുറയില്‍ പെട്ട കമ്പനി ഉദയംകൊള്ളുക. ഇത്തരം കമ്പനികള്‍ നിലവില്‍ വരുന്നതോടെ, ഫേസ്ബുക്കിന് അന്ത്യമാകും. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളുടെ കുതിച്ചുകയറ്റം ഗൂഗിളിന് തിരിച്ചടിയായിട്ടുണ്ട്. മൂന്നാം തലമുറ ഇന്റര്‍നെറ്റ് കമ്പനികള്‍ വരുന്നതോടെ ഫേസ്ബുക്കിനും ഗൂഗിളിന്റെ ഗതി തന്നെ ശരണം.

Keywords:  Facebook, World, Eric Jackson, Internet  
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia