ലങ്കയുടെ സ്ഥിതി അതിദയനീയം; മരുന്നുകളില്ല, ദുരിതത്തിലാക്കി 10 മണിക്കൂര്‍ വൈദ്യുതി മുടക്കവും
Mar 30, 2022, 17:32 IST
കൊളംബോ: (www.kvartha.com 30.03.2022) സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ശ്രീലങ്കയില്‍ സ്ഥിതി വളരെ ദയനീയമാകുന്നു. വിദേശ കറന്‍സിയുടെ അഭാവമാണ് ഈ ദ്വീപ് രാഷ്ട്രത്തെ സുപ്രധാന ഇറക്കുമതിക്ക് പണം നല്‍കാന്‍ കഴിയാത്ത അവസ്ഥയിലാക്കിയത്. ജീവന്‍ രക്ഷാ മരുന്നുകള്‍ മുതല്‍ സിമന്റ് വരെയുള്ള എല്ലാത്തിനും കടുത്ത ക്ഷാമമാണ് രാജ്യം നേരിടുന്നത്.
കുട്ടികള്‍ അടക്കമുള്ള കുടുംബാംഗങ്ങള്‍ ഇത്തിരി ഭക്ഷണത്തിനായി കൈനീട്ടുമ്പോള്‍ എങ്ങനെ കൊടുക്കും എന്നോര്‍ത്ത് സങ്കടപ്പെടുകയാണ് ഓരോ കുടുംബനാഥനും. ഇതോടെ രാജ്യത്തെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയെ ചൊല്ലി അധികൃതര്‍ക്കെതിരെയുള്ള ജനരോഷം രൂക്ഷമാകുന്നു.
സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് സഗയാറാണി എന്ന വീട്ടമ്മ എഎഫ്പിയോട് പറഞ്ഞത്:
കഴിഞ്ഞ അഞ്ച് മണിക്കൂറായി ഞാന്‍ ഇവിടെ മണ്ണെണ്ണ കിട്ടാന്‍ വരി നില്‍ക്കുകയാണ്. പാചക വാതകത്തിന് വില കൂടിയതോടെ ലങ്കയിലെ പല സ്ത്രീകളും പാകം ചെയ്യുന്നത് മണ്ണെണ്ണ സ്റ്റൗ ആണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ മണ്ണെണ്ണയ്ക്കും വില കൂടുന്ന സാഹചര്യമാണ്.
വരിയില്‍ നിന്ന് മൂന്ന് പേര്‍ ഇതിനകം തന്നെ തളര്‍ന്നുവീഴുന്നത് കണ്ടു. ചികിത്സയ്ക്കായി താന്‍ ആശുപത്രിയില്‍ പോകേണ്ടതായിരുന്നു, എന്നാല്‍ ഭര്‍ത്താവും മകനും ജോലിസ്ഥലത്തായതിനാല്‍ തനിക്ക് ഇവിടെ വരി നില്‍ക്കാതെ മറ്റൊരു മാര്‍ഗവുമില്ലെന്ന് സഗയാറാണി പറഞ്ഞു.
ഇതുവരെ ഞാന്‍ ഒന്നും കഴിച്ചിട്ടില്ല, നല്ല തലകറക്കം തോന്നുന്നു, വെയിലിന് നല്ല കടുപ്പവുമുണ്ട്. പക്ഷേ ഞങ്ങള്‍ എന്തുചെയ്യും, എല്ലാ ബുദ്ധിമുട്ടുകളും സഹിച്ച് ഓരോ ദിവസവും തള്ളിനീക്കുകയാണെന്ന് കുടുംബപ്പേര് നല്‍കാന്‍ വിസമ്മതിച്ച സഗയാറാണി പറഞ്ഞു.
ഞാന്‍ 60 വര്‍ഷമായി കൊളംബോയില്‍ താമസിക്കുകയാണെന്നും എന്നാല്‍ ഇതുപോലൊരു പ്രതിസന്ധി നേരിടേണ്ടി വന്നിട്ടില്ലെന്നും വീട്ടുജോലിക്കാരിയായ വടിവു എഎഫ്പിയോട് പറഞ്ഞു.
കഴിക്കാന്‍ ഒന്നുമില്ല, കുടിക്കാന്‍ ഒന്നുമില്ല, രാഷ്ട്രീയക്കാര്‍ ആഡംബരത്തില്‍ ജീവിക്കുന്നു, ഞങ്ങള്‍ തെരുവില്‍ യാചിക്കുന്നുവെന്നും അവര്‍ പറഞ്ഞു.
തുറമുഖത്തെ ട്രകുകള്‍ക്ക് ഭക്ഷണവും നിര്‍മാണ സാമഗ്രികളും മറ്റ് നഗര കേന്ദ്രങ്ങളിലേക്ക് വണ്ടിയില്‍ കൊണ്ടുപോകാനോ ശ്രീലങ്കയുടെ ഉള്‍നാടന്‍ കുന്നുകള്‍ക്ക് ചുറ്റുമുള്ള തോട്ടങ്ങളില്‍ നിന്ന് തേയില തിരികെ കൊണ്ടുവരാനോ കഴിയില്ല.
തലസ്ഥാനത്തുടനീളമുള്ള ദിവസവേതനക്കാരെ സാധാരണയായി കൊണ്ടുപോകുന്ന ബസുകള്‍ ഇന്ധനം നിറയ്ക്കാനാകാതെ വെറുതെ കിടക്കുന്നു, ചില ആശുപത്രികള്‍ പവര്‍ കടിനെ തുടര്‍ന്ന് പതിവ് ശസ്ത്രക്രിയകള്‍ താല്‍കാലികമായി നിര്‍ത്തി, പേപര്‍ ക്ഷാമത്തെ തുടര്‍ന്ന് സ്‌കൂളുകളില്‍ പേപര്‍ തീര്‍ന്നതിനാല്‍ ഈ മാസം പരീക്ഷകള്‍ മാറ്റിവച്ചു.
അതിനിടെ ബുധനാഴ്ച മുതല്‍ ശ്രീലങ്കയില്‍ പ്രതിദിനം 10 മണിക്കൂര്‍ പവര്‍ കട് നേരിടേണ്ടി വരുമെന്ന് പബ്ലിക് യൂടിലിറ്റി കമിഷന്‍ അറിയിച്ചു.
ഇന്ധനക്ഷാമവും ജനറേറ്ററുകളുടെ ലഭ്യതക്കുറവും കാരണം വൈദ്യുതി ഉല്‍പാദനം അപര്യാപ്തമായതിനാല്‍ ഡിമാന്‍ഡ് മാനേജ്മെന്റ് നടപടികള്‍ സ്വീകരിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായതായി സിലോണ്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു.
1948-ല്‍ രാജ്യം സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക ദുരന്തമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. ദശാബ്ദങ്ങള്‍ നീണ്ട ആഭ്യന്തരയുദ്ധത്തില്‍ നിന്ന് കരകയറാന്‍ ശ്രമിക്കവെ നിരവധി ദുരന്തങ്ങളാണ് വീണ്ടും രാജ്യത്തിന് നേരിടേണ്ടി വരുന്നത്.
2016-ല്‍ വരള്‍ച ബാധിച്ചതിനെ തുടര്‍ന്ന് കര്‍ഷകരുടെ ജീവിതം താറുമാറായി. മൂന്ന് വര്‍ഷത്തിന് ശേഷം, 279 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റര്‍ സണ്‍ഡേ ഇസ്ലാമിസ്റ്റ് ബോംബാക്രമണത്തിന് സാക്ഷ്യം വഹിച്ചു, ഇത് വിദേശ യാത്രക്കാരെ രാജ്യത്ത് പ്രവേശിക്കുന്നതിനുള്ള വിലക്കിന് കാരണമായി.
അതിനിടെ കൊറോണ വൈറസ് പകര്‍ച വ്യാധിയെ തുടര്‍ന്ന് ടൂറിസം മേഖല പ്രതിസന്ധിയിലായി. വിദേശത്തുള്ള ശ്രീലങ്കക്കാരില്‍ നിന്നുള്ള പണത്തിന്റെ ഒഴുക്ക് ഇല്ലാതാക്കുകയും ചെയ്തു.
Keywords: No Medicines, 10-Hour Power Cuts: Sri Lanka Nightmare Gets 'A Lot Worse', Sri Lanka, News, Economic Crisis, Trending, Food, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.