Marriage | 92-ാം വയസില്‍ 5-ാം വിവാഹത്തിനൊരുങ്ങി; കാമുകിയുമായി പൊരുത്തപ്പെടാനാകുന്നില്ലെന്ന കാരണത്താല്‍ വിവാഹത്തില്‍ നിന്നും പിന്‍മാറി മാധ്യമ വ്യവസായി

 


ലന്‍ഡന്‍: (www.kvartha.com) അടുത്തിടെയാണ് മാധ്യമ വ്യവസായി റൂപര്‍ട് മര്‍ഡോക് തൊണ്ണൂറ്റി രണ്ടാമത്തെ വയസ്സില്‍ അഞ്ചാം വിവാഹത്തിനൊരുങ്ങുന്നതായുള്ള വാര്‍ത്ത പുറത്തു വന്നത്. ഈ വാര്‍ത്ത പലര്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല. പിന്നാലെ അറുപത്തിയാറുകാരിയായ ആന്‍ ലെസ്ലി സ്മിത്തുമായുള്ള വിവാഹ നിശ്ചയവും നടന്നു.

എന്നാല്‍ മര്‍ഡോക് വിവാഹത്തില്‍ നിന്ന് പിന്മാറിയെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കാമുകിയുടെ തീവ്ര മതനിലപാടുകളാണ് വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ കാരണമെന്നാണ് റിപോര്‍ടുകള്‍.

'ഞാന്‍ വളരെയധികം പരിഭ്രാന്തനായിരുന്നു. പ്രണയത്തിലാകാന്‍ ഞാന്‍ ഭയപ്പെട്ടിരുന്നു, പക്ഷേ ഇത് എന്റെ അവസാനത്തേതായിരിക്കും. അതായിരിക്കും നല്ലത്. ഞാന്‍ സന്തോഷവാനാണ് ' - ലെസ്ലിയുമായുള്ള വിവാഹ നിശ്ചയത്തിന് പിന്നാലെ മര്‍ഡോക് പറഞ്ഞിരുന്നു.

Marriage | 92-ാം വയസില്‍ 5-ാം വിവാഹത്തിനൊരുങ്ങി; കാമുകിയുമായി പൊരുത്തപ്പെടാനാകുന്നില്ലെന്ന കാരണത്താല്‍ വിവാഹത്തില്‍ നിന്നും പിന്‍മാറി മാധ്യമ വ്യവസായി

കഴിഞ്ഞ വര്‍ഷമാണ് നാലാം ഭാര്യ ജെറി ഹാളുമായുള്ള വിവാഹബന്ധം മര്‍ഡോക് വേര്‍പിരിഞ്ഞത്. എയര്‍ ഹോസ്റ്റസായിരുന്ന പട്രീഷ്യ ബുകറാണ് മര്‍ഡോകിന്റെ ആദ്യ ഭാര്യ. 1966-ല്‍ ഇരുവരും പിരിഞ്ഞു. ഇതില്‍ ഒരു മകളുണ്ട്. പിന്നീട് സ്‌കോടിഷ് പത്രപ്രവര്‍ത്തക അന്ന മാനെ വിവാഹം ചെയ്തു. 1999-ല്‍ ഈ ബന്ധവും പിരിഞ്ഞു. ഇതില്‍ മൂന്നു മക്കളുണ്ട്. ബിസിനസ് രംഗത്ത് നിന്നുള്ള വെന്‍ഡി ഡാങ്ങാണ് മൂന്നാം ഭാര്യ. ഈ ബന്ധം 2014ല്‍ അവസാനിപ്പിച്ചു.

ഗായികയും റേഡിയോ ആങ്കറുമായുള്ള ലെസ്ലി സ്മിത് നേരത്തെ ചെസ്റ്റര്‍ സ്മിത്തിനെ വിവാഹം ചെയ്തിരുന്നു. 2008ല്‍ ഇദ്ദേഹം മരിച്ചു.

Keywords:  No wedding bells for Rupert Murdoch; media mogul calls off engagement with fiancée Ann Lesley Smith, London, News, Marriage, Media, Report, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia