Nobel Prize | 2023ലെ വൈദ്യശാസ്ത്ര നൊബേല്‍ സമ്മാനം കാറ്റലിന്‍ കാരിക്കോ, ഡ്രൂ വെയ്‌സ്മാന്‍ എന്നിവര്‍ക്ക്
Oct 2, 2023, 16:40 IST
സ്റ്റോക് ഹോം: (KVARTHA) 2023ലെ വൈദ്യശാസ്ത്ര നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. കാറ്റലിന്‍ കാരിക്കോ (ഹംഗറി), ഡ്രൂ വെയ്‌സ്മാന്‍ (യുഎസ്) എന്നിവരാണ് നൊബേല്‍ സമ്മാനത്തിന് അര്‍ഹരായത്. കോവിഡ്19 വാക്‌സിന്‍ ഗവേഷണത്തിനുള്ള സുപ്രധാന കണ്ടെത്തലിനാണ് പുരസ്‌കാരം.
നൊബേല്‍ വൈദ്യശാസ്ത്ര വിഭാഗം സമിതിയുടെ സെക്രടറി ജെനറല്‍ തോമസ് പള്‍മന്‍ ആണ് വിജയികളെ പ്രഖ്യാപിച്ചത്. ഹംഗറിയിലെ സഗാന്‍ സര്‍വകലാശാലയിലെ പ്രൊഫസറാണ് പുരസ്‌കാരത്തിന് അര്‍ഹയായ കാറ്റലിന്‍ കരീക്കോ. പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ പ്രൊഫസറാണ് ഡ്രൂ വെയ്‌സ്മാന്‍.
വാക്‌സിനുകളില്‍ സഹായകരമായ എംആര്‍എന്‍എയുമായി (മെസന്‍ജര്‍ ആര്‍എന്‍എ) ബന്ധപ്പെട്ട പഠനമാണ് ഇവരെ പുസ്‌കാരത്തിന് അര്‍ഹരാക്കിയത്. കോവിഡ് വാക്‌സിന്‍ ഗവേഷണത്തില്‍ ഉള്‍പെടെ ഏറെ ഗുണകരമായ കണ്ടെത്തലായിരുന്നു ഇത്. ഹെപറ്റൈറ്റിസ്, മങ്കിപോക്‌സ് തുടങ്ങിയവയ്‌ക്കെതിരെയുള്ള വാക്‌സിന്‍ ഒരുക്കുന്നതിലും ഡ്രൂവിന്റെയും കാറ്റലിന്റെയും പഠനം സഹായകമായി.
എംആര്‍എന്‍എയുമായി ബന്ധപ്പെട്ട ബേസ് മോഡിഫികേഷനെപ്പറ്റിയായിരുന്നു ഇരുവരുടെയും പഠനം. കോവിഡ് വാക്‌സിന്‍ നിര്‍മാണ സമയത്ത് ഈ പഠനം ഏറെ സഹായകമായി. കോടിക്കണക്കിനു പേരുടെ ജീവന്‍ രക്ഷിക്കുന്നതിലേക്കും ഇതു നയിച്ചു. എംആര്‍എന്‍എ എങ്ങനെ രോഗപ്രതിരോധ സംവിധാനവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു എന്ന കണ്ടെത്തലാണ് ഇരുവരെയും നൊബേല്‍ സമ്മാനത്തിലേക്കു നയിച്ചതെന്നും അവാര്‍ഡ് സമിതി വ്യക്തമാക്കി.
2015ല്‍ പ്രസിദ്ധീകരിച്ച ഗവേഷണ പേപറില്‍ ഇവര്‍ തങ്ങളുടെ കണ്ടെത്തലുകള്‍ വിശദീകരിച്ചിരുന്നു. എന്നാല്‍ കോവിഡ് വാക്‌സിന്‍ ഗവേഷണ സമയത്താണ് ഇത് ശ്രദ്ധിക്കപ്പെട്ടത്. എംആര്‍എന്‍എ അടിസ്ഥാനമാക്കി 2020ല്‍ കോവിഡ്-19 വാക്‌സിന്‍ വികസിപ്പിക്കുന്നതില്‍ ഗവേഷണത്തിലെ കണ്ടെത്തലുകള്‍ നിര്‍ണായകമായെന്നും നൊബേല്‍ സമിതി വ്യക്തമാക്കി.

Keywords: Nobel Prize 2023 in Medicine awarded to Katalin Kariko, Drew Weissman, US, News, Education, Nobel Prize, Medicine Award, Katalin Kariko, Drew Weissman, Research, Covid- 19, World.BREAKING NEWS
— The Nobel Prize (@NobelPrize) October 2, 2023
The 2023 #NobelPrize in Physiology or Medicine has been awarded to Katalin Karikó and Drew Weissman for their discoveries concerning nucleoside base modifications that enabled the development of effective mRNA vaccines against COVID-19. pic.twitter.com/Y62uJDlNMj
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.