ഭൗതികശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം റോജര്‍ പെന്റോസ്, റെയ്ന്‍ഹാര്‍ഡ് ജെന്‍സല്‍, ആന്‍ഡ്രിയ ഗെസ് എന്നിവര്‍ക്ക്

 


സ്‌റ്റോക്ക് ഹോം: (www.kvartha.com 06.10.2020) ഭൗതികശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം റോജര്‍ പെന്റോസ്, റെയ്ന്‍ഹാര്‍ഡ് ജെന്‍സല്‍, ആന്‍ഡ്രിയ ഗെസ് എന്നിവര്‍ പങ്കിട്ടു. ഈ വര്‍ഷത്തെ രണ്ടാമത്തെ നൊബേല്‍ പുരസ്‌കാരമാണിത്. ഒക്ടോബര്‍ അഞ്ചിന് വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചിരുന്നു.

സ്വീഡന്‍ തലസ്ഥാനമായ സ്റ്റോക്ക് ഹോമിലെ കരോലിനിസ്‌ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ചൊവ്വാഴ്ച വിജയികളെ പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം രണ്ടു ശാസ്ത്രജ്ഞര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. ബിഗ്ബാങ് പൊട്ടിത്തെറിക്ക് ശേഷമുള്ള പ്രപഞ്ചത്തെക്കുറിച്ചുള്ള നിരീക്ഷണത്തിന് കാനഡയില്‍ നിന്നുള്ള ജെയിംസ് പീബിള്‍സ്, സൗരയൂഥത്തിന് പുറത്തുള്ള ഒരു ഗ്രഹത്തെ കണ്ടെത്തിയതിന് സ്വിറ്റ്‌സര്‍ലണ്ടില്‍ നിന്നുള്ള ഗവേഷകരായ മൈക്കിള്‍ മേയര്‍, ദീദിയെ ക്വലോസ് എന്നിവരാണ് സമ്മാനം നേടിയത്.

ഭൗതികശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം റോജര്‍ പെന്റോസ്, റെയ്ന്‍ഹാര്‍ഡ് ജെന്‍സല്‍, ആന്‍ഡ്രിയ ഗെസ് എന്നിവര്‍ക്ക്

വൈദ്യശാസ്ത്രത്തിനുള്ള 2020ലെ നൊബേല്‍ പുരസ്‌കാരം മൂന്നു പേരാണ് നേടിയത്. അമേരിക്കന്‍ ഗവേഷകരായ ഹാര്‍വി ജെ ഓള്‍ട്ടര്‍, ചാള്‍സ് എം റൈസ്, ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ മൈക്കിള്‍ ഹൗട്ടന്‍ എന്നിവരാണ് വിജയികള്‍. ഹെപ്പറ്റൈറ്റിസ് സി വൈറസ് കണ്ടെത്തിയതിനാണ് പുരസ്‌കാരം.

ലോകത്തിലെ തന്നെ ഏറ്റവും വലിയ പുരസ്‌കാരങ്ങളിലൊന്നാണ് എല്ലാ വര്‍ഷവും സമ്മാനിക്കുന്ന നൊബേല്‍ പുരസ്‌കാരം. സ്വര്‍ണമെഡലും 10 ദശലക്ഷം സ്വീഡിഷ് ക്രോണോറുമാണ് സമ്മാനം. 124 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വീഡിഷ് ഗവേഷകനായ ആല്‍ഫ്രഡ് നൊബേല്‍ ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം. രസതന്ത്രം, സാഹിത്യം, സമാധാനം, സാമ്പത്തിക ശാസ്ത്രം എന്നീ മേഖലകളിലെ പുരസ്‌കാരങ്ങളാണ് ഈ വര്‍ഷം ഇനി പ്രഖ്യാപിക്കാനുള്ളത്.

Keywords:  Nobel Prize in Physics awarded to Roger Penrose, Reinhard Genzel and Andrea Ghez for black hole research, Award,News,Winner,Declaration,World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia