വിന്‍ഡോസ് 8 ഓപ്പറേറ്റിങ്ങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു മൊബൈല്‍ ഫോണുമായി നോക്കിയ വിപണിയിലെത്തി. നോക്കിയ ലൂമിയ 620 ആണ് വിപണിയിലെത്തിയിരിക്കുന്നത്. ജനുവരി 2013ഓടെയാണ് നോക്കിയ ലൂമിയ 620 ഇന്ത്യന്‍ വിപണിയിലെത്തുക. പച്ച, മഞ്ഞ എന്നിവയടക്കം ആറ് നിറങ്ങളിലാണ് ലൂമിയ 620 ലഭ്യമാവുക. നിലവില്‍ 13,584 രൂപയാണ് നോക്കിയ ലൂമിയ 620ന് വിലയിട്ടിരിക്കുന്നത്.
നോക്കിയ 620 ന്റെ പ്രധാന കരുത്ത് വിന്‍ഡോസ് ഓപ്പറേറ്റിങ്ങ് സിസ്റ്റം തന്നെയാണ്. ഒപ്പം അഞ്ച് മെഗാപിക്‌സല്‍ ക്യാമറയം വീഡിയോ കോളിങ്ങിന് സഹായിക്കുന്ന വി.ജി.എ മുന്‍ക്യാമറയും ലഭ്യമാണ്. ക്യൂവല്‍ കോം സ്‌നാപ് ഡ്രാഗണ്‍ എസ് 4 പ്രോസസ്സറാണ് ലൂമിയ 620ല്‍ ഉപയോഗിച്ചിരിക്കുന്നത്. 3.8 ഇന്‍ഞ്ച് മള്‍ട്ടിടെച്ച് സ്‌ക്രീനാണ് ലൂമിയ 620ന്റെ മറ്റൊരു പ്രത്യേകത.
നോക്കിയയുടെ പതിവ് സേവനങ്ങളായ നോക്കിയ ലെന്‍സസ്, നോക്കിയ മാപ്പ്, നോക്കിയ മ്യൂസിക്ക് തുടങ്ങിയ സേവനങ്ങളും ഈ ഫോണിലും ലഭ്യമാകും. വിന്‍ഡോസ് 8ന്റെ പ്രത്യേകതകളായ ലൈവ് ടെയില്‍സ്, എക്‌സ് ബോക്‌സ്, വിന്‍ഡോസ് ലൈവ് തുടങ്ങിയ ഫീച്ചറുകളും ലൂമിയ 620ന്റെ പ്രത്യേകതയാണ്. ഒപ്പം 7 ജി.ബി സ്‌കൈഡ്രൈവ് സ്‌റ്റോറേജ് സംവിധാനവുമുണ്ട്. 64 ജി.ബി വരെയാണ് ലൂമിയ 620ന്റെ ആര്‍ജ്ജിത ശേഖരണ ശേഷി.
Key Words: Hardware giant, Nokia, Windows Phone 8, Nokia Lumia 620, Nokia,Asia, f, Nokia's ClearBlack Display technology, 512MB of RAM, CinemaGraph , SmartShoot
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.