നോക്കിയയുടെ 41 മെഗാപിക്‌സല്‍ ക്യാമറ

 


ഐ ഫോണുകളെയും ഗാലക്സി സീരീസിനെയും വെല്ലാന്‍ നോക്കിയ 41 മെഗാപിക്‌സല്‍ ക്യാമറയോട് കൂടിയ ഫോണ്‍ വിപണിയിലെത്തിക്കുന്നു. എട്ട് മെഗാപിക്‌സലുള്ള ഐ ഫോണിനേക്കാള്‍ അഞ്ചിരട്ടി വ്യക്തതയുള്ള ക്യാമറയുമായാണ് നോക്കിയയുടെ വരവ്. 41 മെഗാപിക്‌സല്‍ സെന്‍സറില്‍ ഇറങ്ങുന്ന നോക്കിയയുടെ പുതിയ ഫോണ്‍ മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഒ.എസ്സിലാകും പുറത്തിറങ്ങുക. നോക്കിയ ഇ.ഒ.എസ് എന്നായിരിക്കും അറിയപ്പെടുക.

നോക്കിയ കമ്പനി മൈക്രോസോഫ്റ്റുമായി ചേര്‍ന്ന് വിന്‍ഡോസ് ഫോണ്‍ ഇന്റര്‍ഫേസില്‍ ഹാന്‍ഡ്‌സെറ്റുകള്‍ ഇറക്കിയിരുന്നു. നോക്കിയയും വിന്‍ഡോസും ഒന്നിച്ചിറക്കിയ ഏറ്റവും പുതിയ മോഡലായിരുന്നു ലൂമിയ 920.
 ലൂമിയയുടെ പുതിയ മോഡലും ഇനി വരുന്ന നോക്കിയ ഇ.ഒ.എസും ഈ വര്‍ഷം മദ്ധ്യത്തോടെ അമേരിക്കയില്‍ പുറത്തിറങ്ങും. ഫ്‌ലോട്ടിംഗ് ലെന്‍സ് ടെക്‌നോളജിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

നോക്കിയയുടെ 41 മെഗാപിക്‌സല്‍ ക്യാമറ
ഫോട്ടോ എടുക്കുമ്പോള്‍ കൈ വിറച്ചാലും ക്യാമറ സെന്‍സര്‍ ചലനം രേഖപ്പെടുത്തി ചിത്രത്തെ കൃത്യമായി തന്നെ ഫോക്കസ് ചെയ്ത് എടുക്കും. ഫോണില്‍ പിക്‌സല്‍ ബിന്നിങ്ങ് എന്ന ഒരു സാങ്കേതിക വിദ്യയാണ് നോക്കിയ ഇതില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.

പ്യൂര്‍ വ്യൂ എന്നു നോക്കിയ പേരിട്ടിരിക്കുന്ന ഈ സാങ്കേതിക വിദ്യ ചിത്രത്തില്‍ വരാവുന്ന പരമാവധി എല്ലാ കുറവുകളെയും ഇല്ലാതാക്കുന്നതിനു സഹായിക്കുന്നു.പ്രസിദ്ധമായ 'കാള്‍ സീസ്' കമ്പനിയാണ് നോക്കിയ ഫോണിനുള്ള 41 മെഗാപിക്‌സല്‍ സെന്‍സര്‍ രൂപപ്പെടുത്തിയിരിക്കുന്നത്.

Keywords: Nokia,  41-megapixel , MWC 2012, Cameraphone , PureView, , 41-megapixel sensor , 41-megapixel Lumia , EOS,  Lumia EOS , 808 PureView, Nokia Lumia 920,  Nokia to bring out a Lumia device with 41-megapixel sensor
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia