കോവിഡ് ഭീതിക്ക് പിന്നാലെ അടുത്തതും; ലോക്ഡൗണ്‍ പാതി പിന്‍വലിച്ച ബ്രിടനെ മുള്‍മുനയിലാക്കി നോറോവൈറസ് വ്യാപനം

 



ലന്‍ഡന്‍: (www.kvartha.com 19.07.2021) ബ്രിടനെ ആശങ്കയിലാക്കി നോറോവൈറസ് വ്യാപനം. കോവിഡ് ഭീതിയൊഴിഞ്ഞതോടെ ലോക്ഡൗണ്‍ പാതി പിന്‍വലിച്ച ബ്രടനെ വീണ്ടും മുള്‍മുനയിലാക്കിയിരിക്കുകയാണ് നോറോവൈറസ് വ്യാപനം. ഇതുവരെ 154 പേരില്‍ രോഗം സ്ഥിരീകരിച്ചതായാണ് റിപോര്‍ട്. കോവിഡിന് സമാനമായ നിയന്ത്രണങ്ങള്‍ വഴിയേ ഇതിനെയും പ്രതിരോധിക്കാനാവൂ എന്ന് വിദഗ്ധര്‍ പറയുന്നു.

അടുത്തിടെ വൈറസ് ബാധ വര്‍ധിച്ചതാണ് ആശങ്ക ഉയര്‍ത്തുന്നത്. അഞ്ചാഴ്ചക്കിടെയാണ് ഇന്‍ഗ്ലന്‍ഡില്‍ ഇത്രപേരില്‍ വൈറസ് കണ്ടെത്തിയത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്രയും ഉയര്‍ന്ന കണക്കുകള്‍. കോവിഡിനോളം പ്രഹരശേഷിയുള്ള വൈറസാണിതെന്ന് മുന്നറിയിപ്പ് രാജ്യത്തെ ആശങ്കയിലാക്കുന്നു. 

കോവിഡ് ഭീതിക്ക് പിന്നാലെ അടുത്തതും; ലോക്ഡൗണ്‍ പാതി പിന്‍വലിച്ച ബ്രിടനെ മുള്‍മുനയിലാക്കി നോറോവൈറസ് വ്യാപനം


വൈറസ് സ്വീകരിച്ച് 48 മണിക്കൂറിനുള്ളില്‍ രോഗി ലക്ഷണം പ്രകടിപ്പിക്കും. മൂന്നുദിവസം വരെ ഇത് നിലനില്‍ക്കുകയും ചെയ്യും. ശരീരം സ്വയം ഇവക്കെതിരെ പ്രതിരോധശേഷി ആര്‍ജിക്കാമെങ്കിലും എത്രനാള്‍ ഇത് നിലനില്‍ക്കുമെന്ന് സ്ഥിരീകരിക്കാനായിട്ടില്ല.   

ഛര്‍ദിയും വയറിളക്കവുമാണ് പ്രധാനമായും നോറവൈറസ് ലക്ഷണങ്ങള്‍. വയറിനും കുടലിനും മറ്റു പ്രശ്‌നങ്ങളും ഇതുണ്ടാക്കും. പനി, തലവേദന, ശരീര വേദന എന്നിവയും ലക്ഷണങ്ങളായി കാണാം. വൈറസ് വാഹകര്‍ക്ക് ശതകോടിക്കണക്കിന് വൈറസുകളെ മറ്റുള്ളവരിലേക്ക് പകരാനാകുമെന്നും പറയുന്നു.

Keywords:  News, World, International, London, Lockdown, COVID-19, Trending, Diseased, Health, Warning, Norovirus outbreak in UK
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia