ഡമാസ്ക്കസ്: (www.kvartha.com 18.11.2014) അമേരിക്കന്‍ സന്നദ്ധപ്രവര്‍ത്തകനായ പീറ്റര്‍ കാസിഗിന്റെ തലയറുത്ത സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി സിറിയന്‍ സുന്നി പണ്ഡിതന് ശെയ്ഖ് മുഹമ്മദ് അല്‍ യാക്കൂബി രംഗത്തെത്തി. ഇസ്ലാമിക് സ്റ്റേറ്റ് മേധാവി അബൂബക്കര്‍ അല്‍ ബാഗ്ദാദി നരകത്തില്‍ പോകുമെന്നും അദ്ദേഹം പറഞ്ഞു. സി.എന്‍.എന്നിന് നല്കിയ അഭിമുഖത്തിലാണ് അല്‍ യാക്കൂബി തന്റെ ശക്തമായ പ്രതിഷേധം പങ്കുവെച്ചത്.
ഇത്തരത്തിലുള്ള പ്രവൃത്തികള്‍കൊണ്ട് ഇസ്ലാമിനോ മുസ്ലീങ്ങള്‍ക്കോ യാതൊരു പ്രയോജനവുമില്ലെന്ന് യാക്കൂബി പറഞ്ഞു.
ഐസിസിന് ദേശീയതയില്ല. തീവ്രവാദവും അടിമത്തവും വിദ്വേഷവുമാണ് ഐസിസിന്റെ ദേശീയത യാക്കൂബി കൂട്ടിച്ചേര്‍ത്തു. വധിക്കപ്പെട്ട കാസിഗിന്റെ കുടുംബത്തോട് തന്റെ അഗാധ ദുഖം രേഖപ്പെടുത്തിയതോടൊപ്പം തന്നെ വധിക്കപ്പെട്ട സിറിയക്കാരുടെ കുടുംബാംഗങ്ങളോടും അദ്ദേഹം തന്റെ അനുശോചനമറിയിച്ചു.
സിറിയന്‍ പ്രസിഡന്റ് ബശാര്‍ അല്‍ അസദിന്റെ രൂക്ഷ വിമര്‍ശകനായിരുന്നു അല്‍ യാക്കൂബി. ആഭ്യന്തര വിപ്ലവത്തെതുടര്‍ന്ന് അദ്ദേഹം 2011ല്‍ രാജ്യം വിട്ടു. ഡമാസ്ക്കസിലെ ഗ്രാന്‍ഡ് ഉമയ്യദ് പള്ളിയിലെ ഇമാമായിരുന്നു ഇദ്ദേഹം.
SUMMARY: Damascus: A noted Syrian Sunni cleric has severely condemned the ISIS killing of the American Peter Kassig and said that its chief Abu Bakr al-Baghdadi “is going to hell.”
Keywords: Damascus, Shaykh Muhammad al-Yaqoubi, Syrian Sunni cleric, ISIS, Peter Kassig, Abu Bakr al-Baghdadi

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.