നവംബര്‍ ഒന്ന്; ലോക സമ്പൂര്‍ണ സസ്യാഹാരി ദിനം, പ്രകൃതിയെ സ്‌നേഹിച്ചു ജീവിക്കുന്ന വേഗനുകളെ ഓര്‍ത്തെടുക്കാം ഈ ദിനത്തില്‍

 


(www.kvartha.com 01.11.2019) നവംബര്‍ ഒന്ന് ലോക സമ്പൂര്‍ണ സസ്യാഹാരി ദിനം(world Vegan Day). മത്സ്യം, മാംസം, തുകല്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവ ഉപേയോഗിക്കാത്ത ഒരു വിഭാഗമാണ് വേഗന്‍ എന്ന് അറിയപ്പെടുന്നത്. ഇവര്‍ പൂര്‍ണമായും സസ്യാഹാരം മാത്രമാണ് ഭക്ഷിക്കുന്നത്. ഭക്ഷണത്തില്‍ മാത്രമല്ല ഇവര്‍ വെജിറ്റേറിയനാകുന്നത്. മൃഗങ്ങളുടെ തോല്‍ കൊണ്ട് നിര്‍മ്മിച്ച ബാഗുകളോ ചെരിപ്പുകളോ മറ്റു ആഭരണ വസ്തുക്കളോ തുടങ്ങി മൃഗങ്ങളുടെയും പക്ഷികളുടെയും ഒരു വസ്തുക്കള്‍ പോലും ഇവര്‍ ഉപയോഗിക്കുന്നില്ലതാണ് ഇവരുടെ എടുത്തു പറയേണ്ട പ്രത്യേകത.

സസ്യ ഭക്ഷണ കടകള്‍ ഒരുക്കിയും മരങ്ങള്‍ നട്ടുപിടിപ്പിച്ചുമാണ് സസ്യാഹാരി ദിനം ആഘോഷിക്കുന്നത്. 1994 ല്‍ ലൂയിസ് വാലിസ് എന്നയാളാണ് ഈ ദിനം ഔപചാരികമായി ആരംഭിച്ചത്. 1944ലാണ് വേഗന്‍ സൊസൈറ്റി സ്ഥാപിക്കപ്പെട്ടത്. ഇതിന്റെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് 1994 മുതല്‍ നവംബര്‍ ഒന്ന് ലോക സമ്പൂര്‍ണ സസ്യാഹാരി ദിനമായി ആഘോഷിക്കുന്നു. ലോക സസ്യാഹാരി മാസാചരണം (World Vegetarian Day) ആരംഭിക്കുന്നത് ഒക്ടോബര്‍ ഒന്നിനാണ്. തുടര്‍ന്ന് ഇത് അവസാനിക്കുന്നത് നവംബര്‍ ഒന്നിലെ ലോക സസ്യാഹാരി ദിനത്തിലാണ്.

നവംബര്‍ ഒന്ന്; ലോക സമ്പൂര്‍ണ സസ്യാഹാരി ദിനം, പ്രകൃതിയെ സ്‌നേഹിച്ചു ജീവിക്കുന്ന വേഗനുകളെ ഓര്‍ത്തെടുക്കാം ഈ ദിനത്തില്‍

ഈ ദിനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി പരിപാടികളാണ് സംഘടിപ്പിക്കുന്നത്. സസ്യാഹരം ശീലമാക്കുന്നതിലൂടെ ആരോഗ്യം സംരക്ഷിക്കാം. മൃഗങ്ങളെ കൊല്ലുന്നതു തടയുക, ഭൂമിയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമാണ് സസ്യാഹാര ദിനത്തില്‍ ഉയര്‍ന്നു കേള്‍ക്കാന്‍ കഴിയുന്നത്.

നവംബര്‍ ഒന്ന്; ലോക സമ്പൂര്‍ണ സസ്യാഹാരി ദിനം, പ്രകൃതിയെ സ്‌നേഹിച്ചു ജീവിക്കുന്ന വേഗനുകളെ ഓര്‍ത്തെടുക്കാം ഈ ദിനത്തില്‍

മാംസാഹാരം കഴിക്കുന്നതിലൂടെ ഉണ്ടാകാന്‍ സാധ്യതയുള്ള ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ചും പച്ചക്കറി, പഴങ്ങള്‍ എന്നിവ ശീലമാക്കുന്നതിന്റെ ഗുണഫലങ്ങളെ കുറിച്ചും പ്രചരിപ്പിക്കുവാന്‍ ഒക്ടോബര്‍ സസ്യാഹാര ബോധവല്‍ക്കരണ മാസമായി ആചരിക്കുന്നതിലൂടെ സാധ്യമാകുന്നു. രാജ്യാന്തര സസ്യാഹാര സൊസൈറ്റിയുടെ നേതൃത്വത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബോധവല്‍ക്കരണ പരിപാടകളും നടത്തുണ്ട്. പ്രകൃതിയുടെ സ്പന്ദനങ്ങളെ തൊട്ടറിയുന്ന, പ്രകൃതിയെ സ്‌നേഹിച്ചു ജീവിക്കുന്ന ഒരു വിഭാഗത്തെ ഓര്‍ത്തെടുക്കാം ഈ ദിനത്തില്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, News, Vegetable, Animals, Food, November 1st; World Vegan Day
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia