കൊവിഡ് ബാധിച്ച് അയര്‍ലന്‍ഡിലും യു എസിലും മലയാളികള്‍ മരിച്ചു; മരിച്ചത് കോട്ടയം തിരുവല്ല സ്വദേശികള്‍
Apr 5, 2020, 16:53 IST
ഡബ്ലിന്‍: (www.kvartha.com 05.04.2020) കൊവിഡ് ബാധിച്ച് അയര്‍ലന്‍ഡിലും യു എസിലും മലയാളികള്‍ മരിച്ചു. മരിച്ചത് കോട്ടയം തിരുവല്ല സ്വദേശികള്‍. അയര്‍ലന്‍ഡില്‍ കോട്ടയം കുറുപ്പുന്തറ സ്വദേശി ബീന ജോര്‍ജ് (54) ആണു മരിച്ചത്. കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്ന ബീനയ്ക്ക് രണ്ടു ദിവസം മുന്‍പാണ് കൊവിഡ് സ്ഥിരീകരിച്ചത്. അയര്‍ലന്‍ഡില്‍ നഴ്‌സ് ആയിരുന്നു. ഞായറാഴ്ച രാവിലെ 11 മണിയോടെയായിരുന്നു ഇവരുടെ മരണം സ്ഥിരീകരിച്ചത്. ജോര്‍ജ് പോളിന്റെ ഭാര്യയാണ്. രണ്ടു മക്കളുണ്ട്.
വിദ്യാര്‍ത്ഥിയായ ഷോണ്‍ എബ്രഹാം ആണ് ന്യൂയോര്‍ക്കില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. പത്തനംതിട്ട ജില്ലക്കാരനാണ്. തിരുവല്ല കടപ്ര വലിയ പറമ്പില്‍ തൈക്കടവില്‍ സജി എബ്രഹാമിന്റേയും ജോളിയുടേയും രണ്ടാമത്തെ മകനാണ്. രോഗം ബാധിച്ചതിനെ തുടര്‍ന്ന് ഷോണ്‍ ഒരാഴ്ചയായി ചികിത്സയിലായിരുന്നു.
ഇതോടെ യുഎസില്‍ കൊവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം നാലായി. ന്യൂയോര്‍ക്ക് മെട്രോ പൊളിറ്റന്‍ ട്രാന്‍സ്പോര്‍ട് അതോറിറ്റി ഉദ്യോഗസ്ഥന്‍ തങ്കച്ചന്‍ ഇഞ്ചനാട്ടും ഞായറാഴ്ച കൊവിഡ് ബാധിച്ചു മരിച്ചിരുന്നു.
Keywords: Nurse from Kerala dies of COVID-19 in Ireland, News, Health, Health & Fitness, New York, Health, Health & Fitness, Hospital, Treatment, New York, Student, Nurse, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.