നഴ്സ് കുപ്പത്തൊട്ടിയില്‍ വലിച്ചെറിഞ്ഞത് ജീവനുള്ള കിഡ്നി
Aug 27, 2012, 11:09 IST
ചിക്കാഗോ: നഴ്സ് വേസ്റ്റ് ബിന്നില്‍ വലിച്ചെറിഞ്ഞത് ജീവനുള്ള കിഡ്നി. ഓഹിയോ യൂണിവേഴ്സിറ്റി ഓഫ് ടൊലെഡൊ മെഡിക്കല്‍ സെന്റ്റിലെ നഴ്സിനാണ് അബദ്ധം സംഭവിച്ചത്. മെഡിക്കല്‍ മാലിന്യം എന്ന് കരുതി പുറത്തുള്ള കുപ്പത്തൊട്ടിയിലേക്ക് കിഡ്നി വലിച്ചെറിയുകയായിരുന്നു.
ഓപ്പറേഷന്‍ ചെയ്ത് പുറത്തെടുത്ത കിഡ്നി സൂക്ഷിക്കാന്‍ ഏല്പിച്ചത് നഴ്സിനെയായിരുന്നു. കിഡ്നി ദാനം ചെയ്യാനായി യുവാവിനെ കഴിഞ്ഞ ദിവസമാണ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. യുവാവിന്റെ സഹോദരിക്ക് കിഡ്നി നല്‍കാനായിരുന്നു ശസ്ത്രക്രിയ. ഒരു മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് കിഡ്നി പുറത്തെടുക്കാന്‍ കഴിഞ്ഞത് .
അധികം വൈകാതെ കിഡ്നി മാറ്റി വെയ്ക്കാന്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. നഴ്സുമാരും മറ്റ് ആശുപത്രി ജീവനക്കാരും ഒരു മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിലാണ് കിഡ്നി കുപ്പത്തൊട്ടിയില്‍ കണ്ടെത്തിയത്. അപ്പോഴേക്കും കിഡ്നിക്ക് തകരാര്‍ സംഭവിച്ചിരുന്നു. ഇത്തരം സംഭവങ്ങള്‍ ഒറ്റപ്പെട്ടതാണെന്ന് മെഡിക്കല്‍ കമ്മിഷണര്‍ ഡേവിട് ഗ്രോസ്മാന്‍ പറഞ്ഞു. സംഭവത്തിനുത്തരവാദിയായ നഴ്സിനെ ആശുപത്രിയില്‍ നിന്നും പുറത്താക്കി.
Keywords: Nurse, Hospital, America, World, Operation, Kidney, Waste Box, Mistake
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.