അനധികൃത കുടിയേറ്റക്കാര്‍ക്ക് ആശ്വാസമായി ഒബാമയുടെ കുടിയേറ്റ നിയമം

 


വാഷിങ്ടണ്‍: (www.kvartha.com 21.11.2014) യു.എസ് കോണ്‍ഗ്രസിന്റെ നിയന്ത്രണമുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ മറികടന്ന് രാജ്യത്തെ 50 ലക്ഷം അനധികൃത കുടിയേറ്റക്കാര്‍ക്ക് ആശ്വാസമായി യു.എസ് പ്രസിഡന്റ് ബറാക് ഒബാമയുടെ പുതിയ കുടിയേറ്റ നിയമം. യു.എസ് പൗരന്‍മാരുടെ അനധികൃത കുടിയേറ്റക്കാരായ മാതാപിതാക്കള്‍ക്ക് മൂന്ന് വര്‍ഷത്തേക്കുള്ള തൊഴില്‍ അനുമതിക്ക് അപേക്ഷിക്കാമെന്നാണ് ഒബാമയുടെ പ്രഖ്യാപനം.

 അഞ്ച് വര്‍ഷമോ അതിലധികമോ അമേരിക്കയില്‍ സ്ഥിരതാമസം നടത്തിയവര്‍ക്കാണ് ഈ ആനുകൂല്യം. അതേസമയം ഒബാമയുടെ പ്രഖ്യാപനത്തിനെതിരെ റിപബ്‌ളിക്കന്‍ പാര്‍ട്ടി രംഗത്തെത്തിയിട്ടുണ്ട്. പ്രസിഡന്റിന്റെ അധികാരത്തിന് പുറത്തുള്ള കാര്യത്തിലാണ്  ഒബാമ തീരുമാനമെടുത്തിരിക്കുന്നതെന്നും കോണ്‍ഗ്രസിന്റെ അനുമതിയില്ലാത്ത കാര്യത്തിലാണ് ഒബാമയുടെ ഇടപെടലെന്നും  റിപബ്‌ളിക്കന്‍ പാര്‍ട്ടി ആരോപിച്ചു.  ഡെമോക്രാറ്റുകളില്‍ നിന്ന് സെനറ്റ് പിടിച്ചെടുത്ത റിപബ്‌ളിക്കന്‍ പാര്‍ട്ടിക്കാണ് യു.എസ് കോണ്‍ഗ്രസിന്റെ പരിപൂര്‍ണ നിയന്ത്രണം.

ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ടാണ് ഒബാമയുടെ  പ്രഖ്യാപനം . നിഴലില്‍ നിന്ന് പുറത്ത് വന്ന് നിയമപരമായ അവകാശം നേടാനാണ് ഒബാമ ജനങ്ങളോട് നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം ഇത് കുടിയേറ്റക്കാര്‍ക്ക് നല്‍കുന്ന പൊതുമാപ്പല്ലെന്നും   ഒബാമ വ്യക്തമാക്കി. എന്നാല്‍ കുടിയേറ്റക്കാര്‍ക്ക് രാജ്യത്ത് ജോലി ചെയ്യാനുള്ള അനുമതി ലഭിക്കുമെങ്കിലും യു.എസ് പൗരന്‍മാര്‍ക്കുള്ള എല്ലാ അവകാശങ്ങളും ഉണ്ടായിരിക്കില്ല. 11 ദശലക്ഷം അനധികൃത കുടിയേറ്റക്കാരാണ് യു.എസിലുള്ളത്.
അനധികൃത കുടിയേറ്റക്കാര്‍ക്ക് ആശ്വാസമായി ഒബാമയുടെ കുടിയേറ്റ നിയമം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Obama, Daring Congress, Acts to Overhaul Immigration, Washington, Parents, America, Allegation, Television, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia