ഒബാമ മതയുദ്ധത്തിന് തുടക്കമിട്ടു: ഹാഫിസ് സയീദ്

 


ഒബാമ മതയുദ്ധത്തിന് തുടക്കമിട്ടു: ഹാഫിസ് സയീദ്
ഇസ്‌ളാമാബദ്: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ മുസ്ലീങ്ങള്‍ക്കെതിരേ മതയുദ്ധത്തിന് തുടക്കം കുറിച്ചുവെന്ന് ജമാത്ത് ഉദ് ദാവ നേതാവ് ഹാഫിസ് മുഹമ്മദ് സയീദ്. പ്രവാചകനെ നിന്ദിക്കുന്ന ഇന്നസന്‍സ് ഒഫ് മുസ്ലീംസ്' എന്ന സിനിമയെ ഒബാമ കൈകാര്യം ചെയ്ത രീതിയെ വിര്‍ശിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു സയീദ്. വിവാദ ചലച്ചിത്രം നിര്‍മ്മിച്ചവര്‍ക്കെതിരേ അമേരിക്ക ശക്തമായ നടപടിയെടുക്കണമെന്നും റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സയീദ് ആവശ്യപ്പെട്ടു.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ പ്രതിരോധം തീര്‍ക്കുന്നതിന് പകരം വിവാദ വീഡിയോ ഇന്റര്‍നെറ്റില്‍ നിന്നും നീക്കം ചെയ്യാനാണ് ഒബാമ നടപടിയെടുക്കേണ്ടിയിരുന്നത്. ഒബാമയുടെ പ്രസ്താവനകള്‍ ഒരു മതയുദ്ധത്തിന് കാരണമായിരിക്കുന്നു. ഇത് അതിവൈകാരിക സ്വഭാവുമുള്ള വിഷയമാണെന്നും ഉടനടി പരിഹാരം ഉണ്ടാകില്ലെന്നും പറഞ്ഞ സയീദ് ഒരു സാംസ്‌കാരിക യുദ്ധത്തിനാണ് ഒബാമ തുടക്കമിട്ടിരിക്കുന്നതെന്നും വിമര്‍ശിച്ചു.

keywords: world, Barack Obama, Haffis Saeed, Pakistan,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia