രാജ്യത്തിന്റെ പുരോഗതിക്ക് റിപ്പബ്ലിക്കന്‍മാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും: ഒബാമ

 


ന്യൂയോര്‍ക്ക്: (www.kvartha.com 06.11.2014) അമേരിക്കന്‍ പൊതു തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിടേണ്ടി വന്ന സാഹചര്യത്തില്‍ രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടി റിപ്പബ്ലിക്കന്‍മാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രസിഡന്റ് ബരാക് ഒബാമ.

ജനപ്രതിനിധി സഭയ്ക്ക് പുറമേ സെനറ്റിലും ഡെമോക്രാറ്റുകള്‍ക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഒബാമയുടെ പ്രഖ്യാപനം. 2006നു ശേഷം ആദ്യമായാണ് റിപ്പബ്ലിക്കുകള്‍ സെനറ്റ് പിടിച്ചെടുക്കുന്നത്.

പൊതുതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ഒബാമയ്ക്ക് സ്ഥാനചലനം സംഭവിക്കുകയില്ല. ഭരണ പരിഷ്‌കാരങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ഒബാമയ്ക്ക് റിപ്പബ്ലിക്കുകളുടെ പിന്തുണ കൂടി പരിഗണിക്കേണ്ടതായുണ്ട. ഇതേ തുടര്‍ന്നാണ് ഒബാമ തന്റെ കടുത്ത നിലപാടുകളില്‍ അയവ് വരുത്തിയത്.

അമേരിക്കന്‍ സെനറ്റിലെ പുതിയ നേതാവായ മിച്ച് മക്കോണലും രാജ്യത്തിന്റെ പുരോഗതിക്കായുള്ളപ്രവര്‍ത്തനങ്ങളില്‍ ഒബാമയോടൊപ്പം നില്‍ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 50 സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരില്‍ 31ഉം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടേതാണ്. റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് നേരത്തെ തന്നെ മുന്‍തൂക്കമുണ്ടായിരുന്ന ജനപ്രതിനിധി സഭയില്‍ ഭൂരിപക്ഷം മെച്ചപ്പെടുത്താനും കഴിഞ്ഞു. റിപബ്ലിക്കന്‍ പാര്‍ട്ടിയേക്കാള്‍ ആറ് സീറ്റെങ്കിലും അധികം കിട്ടിയിരുന്നെങ്കില്‍   ഡെമോക്രാറ്റുകള്‍ക്ക് സെനറ്റില്‍  മുന്‍തൂക്കം ലഭിക്കുമായിരുന്നു.

ഡെമോക്രാറ്റുകളുടെ ശക്തികേന്ദ്രമായ മേരിലാന്‍ഡിലും മസാച്ചുസെറ്റ്‌സിലും ഗവര്‍ണര്‍മാറായവരെ വിജയിപ്പിക്കാനായത് റിപ്പബ്ലിക്കുകളുടെ  നേട്ടമാണ്. 2016 ല്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തെരഞ്ഞെടുപ്പാണെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഒബാമയുടെ സ്വന്തം സംസ്ഥാനമായ ഇല്ലിനോയ്‌സില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടതും ഒബാമയ്ക്ക് വന്‍തിരിച്ചടിയായിരിക്കയാണ്.

നയപരമായ തീരുമാനങ്ങളിലെല്ലാം റിപ്പബ്ലിക്കന്‍സിന്റെ പിന്തുണ ഉറപ്പാക്കേണ്ടിവരുമെന്നതാണ് ബരാക് ഒബാമ ശേഷിക്കുന്ന രണ്ട് വര്‍ഷത്തിനിടെ നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി. തുടക്കത്തില്‍ ലഭിച്ചിരുന്ന ജനപിന്തുണ ഒബാമയ്ക്ക് അടുത്തിടെ നഷ്ടമായിരുന്നു. അതിന്റെ പ്രതിഫലനം തെരഞ്ഞെടുപ്പിലും കാണപ്പെട്ടു.

രാജ്യത്തിന്റെ പുരോഗതിക്ക് റിപ്പബ്ലിക്കന്‍മാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും: ഒബാമ

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Obama to make statement after U.S. election: White House, New York, America, Election, Governor, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia