എന്തും നേരിടാന്‍ സിറിയ സജ്ജമെന്ന് ബഷര്‍; ഒബാമയ്ക്ക് മനംമാറ്റം

 


ദമാസ്‌കസ് / വാഷിംങ്ടണ്‍ : സിറിയയ്‌ക്കെതിരെ യുദ്ധ പ്രഖ്യാപനം നടത്തിയ അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബാമ നിലപാടില്‍ നിന്നും അയയുന്നു. ഇതിന് മുഖ്യകാരണം സിറിയയ്‌ക്കെതിരായ സൈനിക നടപടിയില്‍ നിന്നും ബ്രിട്ടന്‍ പിന്മാറിയതും ഫ്രാന്‍സിലെ പ്രതിഷേധവുമാണ്. മാത്രമല്ല സിറിയയ്‌ക്കെതിരെ നടപടി സ്വീകരിക്കാനുള്ള പ്രസിഡണ്ടിന്റെ പ്രഖ്യാപനത്തിനെതിരെ അമേരിക്കയില്‍ തന്നെ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ഇതും ഒബാമയുടെ മനംമാറ്റത്തിന് കാരണമായെന്നാണ് സൂചന.

സൈനിക നടപടി സംബന്ധിച്ച വിഷയത്തില്‍ സെപ്റ്റംബര്‍ 9നാണ് അമേരിക്കന്‍ കോണ്‍ഗ്രസ് തീരുമാനമെടുക്കുക. അതിനിടയില്‍ കൂടുതല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ സൈനിക ഇടപെടലിനെതിരെ രംഗത്തു വരുകയും ചെയ്തു. ഈ സാഹചര്യത്തില്‍ സൈനിക നടപടിയെടുക്കുന്നത് ജനപ്രതിനിധി സഭയില്‍ തള്ളിപ്പോയേക്കുമോ എന്ന ആശങ്കയും ഒബാമയ്ക്കുണ്ട്. ഇങ്ങനെ സംഭവിക്കുകയാണെങ്കില്‍ അമേരിക്കയുടെ ചരിത്രത്തിലാദ്യമായായിരിക്കും സൈനിക നടപടി സ്വീകരിക്കാനുള്ള ഭരണകൂടത്തിന്റെ തീരുമാനം തള്ളിപ്പോവുക. എന്നാല്‍ പ്രസിഡണ്ടിന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സെനറ്റിന്റെയോ ജനപ്രതിനിധി സഭയുടെയോ അംഗീകാരം ആവശ്യമില്ലെന്നാണ് കഴിഞ്ഞദിവസം ഒബാമ വ്യക്തമാക്കിയത്. അത് മണിക്കൂറുകള്‍ക്കകം ഒബമാ തിരുത്തുകയും ചെയ്തു. സൈനിക നീക്കം പാര്‍ലമെന്റിന്റെ അംഗീകാരത്തോടെ മാത്രമേ  നടപ്പാക്കൂ എന്നാണ് ഒബാമ പിന്നീട് വ്യക്തമാക്കിയത്. 
എന്തും നേരിടാന്‍ സിറിയ സജ്ജമെന്ന് ബഷര്‍; ഒബാമയ്ക്ക് മനംമാറ്റം
അതേസമയം അമേരിക്കയുടെ ഏത് ആക്രമണവും നേരിടാന്‍ സജ്ജമാണെന്ന് സിറിയന്‍ പ്രസിഡണ്ട് ബാഷര്‍ അല്‍ അസദ് പറഞ്ഞു. സിറിയയില്‍ സൈന്യം രാസായുധം പ്രയോഗിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടയില്‍ അമേരിക്ക സൈനിക നടപടി എത്രയും പെട്ടെന്ന് തുടങ്ങണമെന്നാണ് സിറിയയിലെ പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെടുന്നത്.

Keywords : Damascus, Washington, America, Syria, President, Obama, World, Crisis, Bashar Al Asad, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia