റഷ്യന്‍ മിസൈല്‍ ആക്രമണം; ഒഡെസയില്‍ വാരാന്ത്യ കര്‍ഫ്യൂ ഏര്‍പെടുത്തി
Apr 9, 2022, 08:20 IST
കീവ്: (www.kvartha.com 09.04.2022) റഷ്യന്‍ മിസൈല്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ യുക്രൈന്റെ തെക്കന്‍ തുറമുഖ നഗരമായ ഒഡെസയില്‍ വാരാന്ത്യ കര്‍ഫ്യൂ ഏര്‍പെടുത്തി. കൂടുതല്‍ മിസൈല്‍ ആക്രമണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പ്രാദേശിക സൈന്യം മുന്നറിയിപ്പ് നല്‍കി. തിങ്കളാഴ്ച വരെ കര്‍ഫ്യൂ നിലവിലുണ്ടാകും.
പ്രത്യേക അനുമതിയില്ലാതെ ആളുകള്‍ വീടിന് പുറത്തിറങ്ങുന്നത് നിരോധിച്ചിട്ടുണ്ട്. സൈനിക ഭരണകൂടമാണ് ഇക്കാര്യം ഫെയ്‌സ്ബുകിലൂടെ അറിയിച്ചത്. വെള്ളിയാഴ്ച രാത്രി മേഖലയില്‍ മിസൈല്‍ ആക്രമണം ഉണ്ടായതിന് പിന്നാലെയാണ് പ്രഖ്യാപനം.

നിരവധി പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി പ്രാദേശിക വക്താവ് പറഞ്ഞു. ആക്രമണങ്ങള്‍ക്കിടയിലും റഷ്യന്‍ സൈന്യം കരിങ്കടലില്‍ നിന്ന് കരമാര്‍ഗം പ്രദേശത്തേക്ക് എത്താന്‍ ശ്രമിക്കുന്നതായി സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് യുക്രൈന്‍ അധികൃതര്‍ വ്യക്തമാക്കി.
Keywords: News, World, Ukraine, Russia, War, Odessa, Impose, Curfew, Missile strike, Odessa imposes weekend curfew over 'missile strike threat'.
Keywords: News, World, Ukraine, Russia, War, Odessa, Impose, Curfew, Missile strike, Odessa imposes weekend curfew over 'missile strike threat'.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.