ഹൗസ് പാര്‍ടിയില്‍ പങ്കെടുക്കുന്നതിനിടെ യുവതി ടെറസില്‍ നിന്നും കാല്‍തെറ്റി വീണ് മരിച്ചു
May 25, 2021, 19:45 IST
ന്യൂയോര്‍ക്ക്: (www.kvartha.com 25.05.2021) വീടിനു മുകളിലുള്ള വിശാലമായ ടെറസില്‍ സംഘടിപ്പിച്ച ഹൗസ് പാര്‍ടിയില്‍ പങ്കെടുക്കുന്നതിനിടയില്‍ യുവതി യുവതി ടെറസില്‍ നിന്നും താഴേക്കു വീണു മരിച്ചു. കേംറോണ്‍ പെരില്ലി എന്ന 24 കാരിയാണ് മരിച്ചത്. ശനിയാഴ്ച രാത്രിയിലാണ് സംഭവം.
മാലാഖയെ പോലെ നിഷ്‌കളങ്കയായിരുന്ന സഹോദരിയുടെ മരണം താങ്ങാവുന്നതിലേറെയാണെന്നു സഹോദരന്‍ മൈക്കിള്‍ പെരില്‍ പറഞ്ഞു. പഠിപ്പില്‍ ഇവര്‍ അതിസമര്‍ഥയായിരുന്നുവെന്നും സഹോദരന്‍ പറഞ്ഞു. ഹോക്കി ഫാനായിരുന്നു കേംറോണ്‍. കണക്റ്റിക്കട്ട് ട്രംമ്പുള്‍ ഹൈസ്‌കൂളില്‍ നിന്നാണ് ഗ്രാജുവേറ്റ് ചെയ്തത്. 2019 ല്‍ ഫ് ളോറിഡാ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം കരസ്ഥമാക്കി. തേര്‍ഡ് ബ്രിഡ്ജ് ഗ്രൂപില്‍ ക്ലൈയന്റ് അസിസ്റ്റന്റായി ജോലി ചെയ്തുവരികയായിരുന്നു.
ചുറ്റും ഫെന്‍സ് വയ്ക്കാത്ത റൂഫില്‍ പാര്‍ടികള്‍ നടത്തുമ്പോള്‍, തൊട്ടടുത്ത കെട്ടിടത്തിന്റെ റൂഫിലേക്കു ചാടാന്‍ ശ്രമിച്ചു വീണു മരിച്ച സംഭവം ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്. ഇത്തരം നിയന്ത്രണം ഇല്ലാതെ നടത്തുന്ന പാര്‍ടികള്‍ അപകടകരമാണെന്നു സിറ്റി കൗണ്‍സില്‍ വുമണ്‍ കര്‍ലിന റിവറ പറഞ്ഞു. നിങ്ങള്‍ ഒരു കെട്ടിടം വാങ്ങുകയാണെങ്കില്‍ അവിടെ വരുന്നവരുടെ ജീവന്‍ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം നിങ്ങള്‍ക്കാണ്.
അതിനാവശ്യമായ സുരക്ഷാ സംവിധാനം ഉറപ്പുവരുത്തണമെന്നും കര്‍ലിന പറഞ്ഞു. ന്യൂയോര്‍ക്കില്‍ പാന്‍ഡമിക് നിയന്ത്രണങ്ങളില്‍ അയവുവരുത്തിയതോടെ പാര്‍ടികളുടെ എണ്ണവും വര്‍ധിച്ചു. നീണ്ട ഇടവേളക്കു ശേഷം സംഘടിപ്പിച്ച പാര്‍ടിയില്‍ ഇങ്ങനെയൊരു ദാരുണ സംഭവം ഉണ്ടായതില്‍ എല്ലാവരും ദുഃഖിതരാണ്.
Keywords: Officials call for change after 24-year-old woman falls to death from rooftop party, New York, News, Dead, Accidental Death, Friends, World.
സുഹൃത്തുക്കള്‍ എല്ലാവരും ചേര്‍ന്നു പാര്‍ടിയില്‍ പങ്കെടുക്കുകയായിരുന്നു. ടെറസിലേക്ക് കേംറോണ്‍ ചാടാന്‍ ശ്രമിക്കുന്നതിനിടയില്‍ കാല്‍ തെറ്റി നിലത്തേക്കു പതിക്കുകയായിരുന്നുവെന്നു വാര്‍ത്താസമ്മേളനത്തില്‍ ഈസ്റ്റ് വില്ലേജ് പൊലീസ് അറിയിച്ചു.
മാലാഖയെ പോലെ നിഷ്‌കളങ്കയായിരുന്ന സഹോദരിയുടെ മരണം താങ്ങാവുന്നതിലേറെയാണെന്നു സഹോദരന്‍ മൈക്കിള്‍ പെരില്‍ പറഞ്ഞു. പഠിപ്പില്‍ ഇവര്‍ അതിസമര്‍ഥയായിരുന്നുവെന്നും സഹോദരന്‍ പറഞ്ഞു. ഹോക്കി ഫാനായിരുന്നു കേംറോണ്‍. കണക്റ്റിക്കട്ട് ട്രംമ്പുള്‍ ഹൈസ്‌കൂളില്‍ നിന്നാണ് ഗ്രാജുവേറ്റ് ചെയ്തത്. 2019 ല്‍ ഫ് ളോറിഡാ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം കരസ്ഥമാക്കി. തേര്‍ഡ് ബ്രിഡ്ജ് ഗ്രൂപില്‍ ക്ലൈയന്റ് അസിസ്റ്റന്റായി ജോലി ചെയ്തുവരികയായിരുന്നു.
ചുറ്റും ഫെന്‍സ് വയ്ക്കാത്ത റൂഫില്‍ പാര്‍ടികള്‍ നടത്തുമ്പോള്‍, തൊട്ടടുത്ത കെട്ടിടത്തിന്റെ റൂഫിലേക്കു ചാടാന്‍ ശ്രമിച്ചു വീണു മരിച്ച സംഭവം ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്. ഇത്തരം നിയന്ത്രണം ഇല്ലാതെ നടത്തുന്ന പാര്‍ടികള്‍ അപകടകരമാണെന്നു സിറ്റി കൗണ്‍സില്‍ വുമണ്‍ കര്‍ലിന റിവറ പറഞ്ഞു. നിങ്ങള്‍ ഒരു കെട്ടിടം വാങ്ങുകയാണെങ്കില്‍ അവിടെ വരുന്നവരുടെ ജീവന്‍ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം നിങ്ങള്‍ക്കാണ്.
അതിനാവശ്യമായ സുരക്ഷാ സംവിധാനം ഉറപ്പുവരുത്തണമെന്നും കര്‍ലിന പറഞ്ഞു. ന്യൂയോര്‍ക്കില്‍ പാന്‍ഡമിക് നിയന്ത്രണങ്ങളില്‍ അയവുവരുത്തിയതോടെ പാര്‍ടികളുടെ എണ്ണവും വര്‍ധിച്ചു. നീണ്ട ഇടവേളക്കു ശേഷം സംഘടിപ്പിച്ച പാര്‍ടിയില്‍ ഇങ്ങനെയൊരു ദാരുണ സംഭവം ഉണ്ടായതില്‍ എല്ലാവരും ദുഃഖിതരാണ്.
Keywords: Officials call for change after 24-year-old woman falls to death from rooftop party, New York, News, Dead, Accidental Death, Friends, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.