2 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ 11 കാരി പ്രതി

 


ഓഹിയോ: (www.kvartha.com 11/02/2015) ഓഹിയോയില്‍ 11 വയസായ പെണ്‍കുട്ടി പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി. പെണ്‍കുട്ടിയുടെ മാതാവിനെ നോക്കാനേല്‍പിച്ച രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ പെണ്‍കുട്ടിയുടെ മാതാവ് ഉറങ്ങുന്ന അവസരത്തിലാണ് സംഭവം. കുഞ്ഞിനെയുമെടുത്ത് 11 കാരി സ്റ്റെയര്‍കെയ്‌സിലൂടെ പലതവണ അലക്ഷ്യമായി അങ്ങോട്ടുമിങ്ങോട്ടും ഓടുന്നതിനിടെ കുഞ്ഞിന്റെ തല സ്‌റ്റെയെര്‍സിലിടിച്ച്  ചോരയൊഴുകി.

കുഞ്ഞിന്റെ നിലവിളി കേട്ട് ഓടിയെത്തിയ  പെണ്‍കുട്ടിയുടെ മാതാവ് 911 ലേക്ക് വിളിച്ച് കുട്ടിയെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍  രക്ഷിക്കാനായില്ല. തുടര്‍ന്ന് കൊലപാതകത്തിന് പെണ്‍കുട്ടിയുടെ മേല്‍ കേസെടുത്തെങ്കിലും പ്രായപൂര്‍ത്തിയാകാത്തതിനാല്‍ 14 വയസെങ്കിലും ആകാതെ കേസ് പരിഗണിക്കാന്‍ കഴിയില്ലെന്നായിരുന്നു ജഡ്ജിയുടെ തീരുമാനം.
2 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ 11 കാരി പ്രതി
ഓഹിയോവില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടി നടത്തുന്ന ആദ്യത്തെ കൊലപാതകമാണ് ഇതെന്ന് വാര്‍ത്താ ഏജന്‍സി എ പി റിപോര്‍ട്ട് ചെയ്യുന്നു. പെണ്‍കുട്ടിയെ 21 വയസുവരെ ജുവനൈല്‍ ഹോമില്‍ താമസിപ്പിക്കാനാണ് കോടതിയുടെ തീരുമാനം. മരിച്ച കുട്ടിയുടെ മാതാവിന് മറ്റു മൂന്നു കുട്ടികള്‍ കൂടിയുണ്ട്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Ohio girl, 11, accused of murder in death of 2-month-old, Mother, Hospital, Treatment, shot dead, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia