യുക്രൈനില്‍ ഓരോ സെകന്‍ഡിലും ഒരു കുട്ടി വീതം അഭയാര്‍ഥിയായി മാറുന്നുവെന്ന് യു എന്‍
Mar 15, 2022, 18:52 IST
മോസ്‌കോ: (www.kvartha.com 15.03.2022) റഷ്യയുടെ അധിനിവേശത്തെ തുടര്‍ന്ന് യുക്രൈനില്‍ ഓരോ സെകന്‍ഡിലും ഒരു കുട്ടി വീതം അഭയാര്‍ഥിയായി മാറുന്നുവെന്ന് ഐക്യരാഷ്ട്ര സഭ. ഫെബ്രുവരി 24ന് റഷ്യ ആക്രമണം തുടങ്ങിയത് മുതല്‍ ഇതുവരെ 14 ലക്ഷം കുട്ടികളാണ് അഭയാര്‍ഥികളായതെന്നും യുഎന്‍ പറഞ്ഞു.
ഇന്റര്‍നാഷനല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് മൈഗ്രേഷന്‍ ചൊവ്വാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം മുപ്പത് ലക്ഷം ആളുകളാണ് യുക്രൈനില്‍ നിന്ന് പലായനം ചെയ്തത്. ഇതില്‍ പകുതിയും കുട്ടികളാണ്.
'അവസാന 20 ദിവസത്തില്‍ ഓരോ ദിവസവും ശരാശരി 70,000ല്‍ കൂടുതല്‍ കുട്ടികളാണ് അഭയാര്‍ഥികളായി മാറുന്നത്''-യൂനിസെഫ് വക്താവ് ജയിംസ് എല്‍ഡര്‍ പറഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ അഭയാര്‍ഥി പ്രവാഹമാണ് ഇതെന്നാണ് കണക്കുകള്‍ കാണിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യുദ്ധവും സംഘര്‍ഷങ്ങളും മൂലം വീടുകളില്‍ നിന്ന് പുറത്തുപോകാന്‍ വിധിക്കപ്പെട്ട എല്ലാ കുട്ടികളെയും പോലെ അതിര്‍ത്തി രാജ്യങ്ങളിലെത്തുന്ന യുക്രൈന്‍ കുട്ടികളും കുടുംബത്തെ വേര്‍പിരിയാനും അക്രമത്തിനും ലൈംഗിക ചൂഷണത്തിനും വിധേയരായേക്കാമെന്നും ജയിംസ് എല്‍ഡര്‍ പറഞ്ഞു.
Keywords: One Child Becoming A Refugee Every Second In Ukraine, Says UN, Mosco, News, Ukraine, Children, Refugee Camp, Gun Battle, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.