Couple Died | അത്യപൂര്‍വമായ ഒരു സ്നേഹബന്ധം: 79 വര്‍ഷം ഒരുമിച്ച് ജീവിച്ച ദമ്പതികള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു
Dec 8, 2022, 18:30 IST
കൊളംബസ്: (www.kvartha.com) 79 വര്‍ഷം ഒരുമിച്ച് ജീവിച്ച ദമ്പതികള്‍ക്ക് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരണം. ഒഹിയോയില്‍ നിന്നുള്ള ഹ്യൂബര്ടും ജൂണ്‍ മാലികോടും ആണ് ജീവിതത്തിലും മരണത്തിലും ഒരുമിച്ച് യാത്രയായത്. 100 വയസായിരുന്നു ഇരുവരുടെയും പ്രായം. ഇരുവരുടെയും മരണവാര്‍ത്ത സ്ഥിരീകരിച്ചുകൊണ്ട് അവരുടെ മകന് സാം തന്നെയാണ് അത്യപൂര്‍വമായ സ്നേഹബന്ധത്തിന്റെ കാര്യങ്ങള്‍ പുറത്തുവിട്ടത്.
ഇത്രയും നാള് നീണ്ടുനിന്ന ദാമ്പത്യ ജീവിതത്തില്‍ ചെറിയ സൗന്ദര്യ പിണക്കങ്ങള്‍ ഒഴിച്ചാല്‍ ഇരുവരും തമ്മില്‍ ഒരിക്കല്‍പോലും പരസ്പരം കുറ്റപ്പെടുത്തി സംസാരിക്കുന്നത് തങ്ങള്‍ കേട്ടിട്ടില്ലെന്നാണ് ഇവരുടെ മക്കളായ സാമും ജോയും തെരേസയും പറയുന്നത്.
വീട്ടില്‍ നടന്ന ഒരു പാര്‍ടിക്ക് ശേഷമാണ് ജൂണിന് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായത്. ഉടന്‍ തന്നെ അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പക്ഷേ, അതോടെ വീട്ടില്‍ തനിച്ചായ ഹ്യൂബര്ടും ശാരീരികമായി ആകെ തളര്‍ന്നു. അദ്ദേഹത്തിന്റെയും ആരോഗ്യനില വളരെ മോശമായതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ജൂണിനെ പ്രവേശിപ്പിച്ച അതേ ആശുപത്രിയില്‍ തന്നെ ഹ്യൂബര്ടിനെയും പ്രവേശിപ്പിച്ചു.
എന്നാല്‍ ആശുപത്രിയിലെത്തിയ അദ്ദേഹം തനിക്ക് തന്റെ പ്രിയപ്പെട്ടവള്‍ കിടക്കുന്ന അതേ മുറിയില്‍ തന്നെ അവള്‍ക്ക് അരികിലായി കിടക്കണമെന്ന് വാശി പിടിച്ചു. ഈ സമയങ്ങളില്‍ ഒക്കെയും ജൂണ്‍ അബോധാവസ്ഥയില്‍ ആയിരുന്നു. കുടുംബാംഗങ്ങള്‍ അദ്ദേഹത്തിന്റെ ആഗ്രഹം സാധിച്ചു കൊടുത്തു. അങ്ങനെ തന്റെ പ്രിയപ്പെട്ടവള്‍ക്ക് അരികിലായി അവളുടെ കൈപിടിച്ച് അയാള്‍ കിടന്നു. ഉടന്‍തന്നെ അദ്ദേഹവും അബോധാവസ്ഥയിലേക്ക് മാറി.
നവംബര്‍ 30 -ന് രാവിലെ 9. 45 -ന് തന്റെ പ്രിയപ്പെട്ടവള്‍ക്ക് അരികില്‍ കിടന്ന് അയാള്‍ മരണമടഞ്ഞു. കൃത്യം 20 മണിക്കൂറുകള്‍ക്കുശേഷം നവംബര്‍ ഒന്നിന് പുലര്‍ചെ 5.45 ന് ജൂണും തന്റെ പ്രിയപ്പെട്ടവന് അരികിലേക്ക് മടങ്ങി.
Keywords: News,World,international,Death,Children,hospital,Treatment, ‘One for the ages’: Couple die hours apart after 79 years of marriage
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.