9 മുതല്‍ 12 വരെയുള്ള വയസുകളില്‍ പലവട്ടം ബലാത്സംഗത്തിനിരയായി, എന്താണ് സംഭവിക്കുന്നതെന്ന് പോലും അറിയില്ലായിരുന്നു; കുട്ടിക്കാലത്ത് താന്‍ നേരിട്ട ദുരനുഭവം തുറന്നു പറഞ്ഞ് ഓപ്ര വിന്‍ഫ്രി

 



വാഷിങ്ടണ്‍: (www.kvartha.com 23.05.2021) 9 മുതല്‍ 12 വരെയുള്ള വയസുകളില്‍ പലവട്ടം ബലാത്സംഗത്തിനിരയായതായി പ്രശസ്ത അമേരികന്‍ ടി വി അവതാരകയും നിര്‍മാതാവും അഭിനേത്രിയുമായ ഓപ്ര വിന്‍ഫ്രി. 9, 10, 11, 12 വയസുകളില്‍ തന്നെ സ്വന്തം ബന്ധുവാണ് ബലാത്സംഗത്തിന് ഇരയാക്കിയതെന്ന് അവര്‍ പറഞ്ഞു. കുട്ടിക്കാലത്ത് ലൈംഗികാതിക്രമങ്ങള്‍ നേരിട്ടവരുടെയും അത് അതിജീവിച്ചവരുടെയും ടോക്- ഷോ ആയ 'ദ മി യൂ കാണ്ട് സീ' എന്ന ഡോക്യുസീരീസിനിടെയാണ് ഓപ്ര വിന്‍ഫ്രി ദുരനുഭവം തുറന്നു പറഞ്ഞു പൊട്ടിക്കരഞ്ഞത്. 

പത്തൊമ്പതുകാരനായ ബന്ധുവാണ് തന്നെ അതിക്രമത്തിനിരയാക്കിയത്. പുരുഷന്മാരുടെ ഈ ലോകത്ത് ഒരു പെണ്‍കുട്ടി ഒരിക്കലും സുരക്ഷിതയല്ല എന്ന് എനിക്ക് ബോധ്യമായി. അന്ന് എന്താണ് തനിക്ക് സംഭവിക്കുന്നത് എന്ന് പോലും അറിയില്ലായിരുന്നു- ഓപ്ര വിന്‍ഫ്രി പറഞ്ഞു. 

9 മുതല്‍ 12 വരെയുള്ള വയസുകളില്‍ പലവട്ടം ബലാത്സംഗത്തിനിരയായി, എന്താണ് സംഭവിക്കുന്നതെന്ന് പോലും അറിയില്ലായിരുന്നു; കുട്ടിക്കാലത്ത് താന്‍ നേരിട്ട ദുരനുഭവം തുറന്നു പറഞ്ഞ് ഓപ്ര വിന്‍ഫ്രി


'ദി ഓപ്ര വിന്‍ഫ്രി ഷോ' എന്ന ചരിത്രത്തിലെ തന്നെ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച ടോക്-ഷോയിലൂടെയാണ് ഇവര്‍ അന്താരാഷ്ട്രപ്രശസ്തി നേടുന്നത്. ആഫ്രോ-അമേരികന്‍ വംശജരില്‍ 20ആം നൂറ്റാണ്ടിലെ ഏറ്റവും ധനികയായ വ്യക്തി, ഏറ്റവും വലിയ ജീവകാരുണ്യപ്രവര്‍ത്തക എന്നീ വിശേഷണങ്ങളും ഓപ്ര നേടി. ലോകത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള വനിതയായി ഇവര്‍ പലപ്പോഴും കണക്കാക്കപ്പെട്ടു. 

ഈയടുത്ത്, സി ബി എസ് ടെലിവിഷനില്‍ ഓപ്ര വിന്‍ഫ്രി നടത്തിയ അഭിമുഖത്തിലാണ് ഹാരി രാജകുമാരനും ഭാര്യ മേഗന്‍ മാര്‍ക്കിളും ബ്രിട്ടീഷ് രാജകുടുംബത്തിലെ വിവേചനങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരുന്നത്.

Keywords:  News, World, Washington, America, Actress, Molestation, Television, Entertainment,Oprah Winfrey shares molested by teen cousin
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia