അമേരിക്കന്‍ കോളജില്‍ അക്രമി നടത്തിയ വെടിവെയ്പില്‍ 10 മരണം

 



ഒറിഗോണ്‍: (www.kvartha.com .02.10.2015) അമേരിക്കയിലെ ഒറിഗോണില്‍ ഒരു കോളജിലുണ്ടായ വെടിവയ്പില്‍ 10 പേര്‍ മരിച്ചു. ഏഴ്‌ പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. അക്രമിയെ പോലീസ് പിന്നീട് വെടിവച്ച് കൊന്നു. ഒറിഗോണിലെ ഉംക്വാ കമ്മ്യൂണിറ്റി കോളജിലാണ് ദാരുണ സംഭവം അരങ്ങേറയത്.

അമേരിക്കന്‍ സമയം രാവിലെ പത്തരയ്ക്കാണ് സംഭവം. അവധിക്ക് ശേഷം കഴിഞ്ഞ ദിവസം തുറന്ന കോളജിലെത്തിയ അക്രമി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഒരു ഇരുപതുകാരനാണ് അക്രമം അഴിച്ചുവിട്ടതെന്ന് പോലീസ് പറഞ്ഞു. ക്രിസ്ത്യന്‍ വിദ്യാര്‍ഥികളെ തിരഞ്ഞു പിടിച്ചാണ് ആക്രമിച്ചതെന്നു മറ്റു വിദ്യാര്‍ഥികള്‍ പറയുന്നു.

അമേരിക്കന്‍ കോളജില്‍ അക്രമി നടത്തിയ വെടിവെയ്പില്‍ 10 മരണംഅക്രമത്തിന് പിന്നാലെ അമേരിക്കയില്‍ തോക്കുപയോഗിക്കുന്നതിന് കൂടുതല്‍ നിയന്ത്രണങ്ങ
ള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം വീണ്ടും സജീവമായിട്ടുണ്ട്. കോളജകളിലും സ്‌കൂളുകളിലും തോക്ക് ഉപയോഗിച്ചുളള ആക്രമണങ്ങള്‍ ഇപ്പോള്‍ നിത്യസംഭവമാണ്.

       


SUMMARY: Ten people were killed when a gunman opened fire at Oregon's Umpqua Community College on Thursday, forcing the nation to face yet another mass shooting.
seven other people were injured, and the shooter is dead, Douglas County Sheriff John Hanlin told reporters. Earlier estimates had put the number of people hurt much higher.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia