ഓസ്‌കര്‍ ജേതാവായ ഹോളിവുഡ് നടന്‍ വില്യം ഹര്‍ട് അന്തരിച്ചു

 



ന്യൂയോര്‍ക്: (www.kvartha.com 14.03.2022) ഹോളിവുഡ് നടനും ഓസ്‌കര്‍ ജേതാവായ വില്യം ഹര്‍ട് (71) അന്തരിച്ചു. ഹര്‍ടിന്റെ മകനാണ് മരണവാര്‍ത്ത പുറത്തുവിട്ടത്. 72-ാം പിറന്നാള്‍ ആഘോഷിക്കാനിരുന്നതിന്റെ ഒരാഴ്ച മുമ്പാണ് അച്ഛന്റെ വേര്‍പാടെന്നും കുടുംബത്തോടൊപ്പം സമാധാനപരമായാണ് അവസാന നിമിഷങ്ങള്‍ അദ്ദേഹം ചിലവിട്ടതെന്നും മകന്‍ പറഞ്ഞു. 2018 മുതല്‍ അര്‍ബുധ ബാധിതനായി ചികിത്സയിലായിരുന്നു ഹര്‍ട്.

1950 മാര്‍ച് 20ന് വാഷിങ്ടനിലാണ് ഹര്‍ടിന്റെ ജനനം. കെന്‍ റസല്‍ സംവിധാനം ചെയ്ത 'ആള്‍ടേര്‍ഡ് സ്റ്റേറ്റ്‌സ്' എന്ന ചിത്രത്തിലൂടെയാണ് ഹര്‍ട് ചലച്ചിത്ര രംഗത്തെത്തുന്നത്. 'ബോഡി ഹീറ്റ്' എന്ന ചിത്രത്തിലൂടെയാണ് ഏറെ ശ്രദ്ധ നേടിയത്. 1980 കളിലാണ് അദ്ദേഹം ഹോളിവുഡില്‍ നിറഞ്ഞുനിന്നത്. 

ഓസ്‌കര്‍ ജേതാവായ ഹോളിവുഡ് നടന്‍ വില്യം ഹര്‍ട് അന്തരിച്ചു


1986ല്‍ 'കിസ് ഓഫ് ദി സ്പൈഡര്‍ വുമന്‍' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഹര്‍ടിന് മികച്ച നടനുള്ള ഓസ്‌കര്‍ ലഭിച്ചത്. പിന്നീട് 'ചില്‍ഡ്രന്‍ ഓഫ് എ ലെസര്‍ ഗോഡ്', 'ബ്രോഡ്കാസ്റ്റ് ന്യൂസ്' എന്നീ ചിത്രങ്ങക്ക് ഓസ്‌കര്‍ നാമനിര്‍ദേശം ലഭിച്ചിരുന്നു. 'എ ഹിസ്റ്ററി ഓഫ് വയലന്‍സ്' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള അവാര്‍ഡിലേക്കും പരിഗണിക്കപ്പെട്ടിരുന്നു.

Keywords:  News, World, International, Hollywood, Actor, Cine Actor, Death, Entertainment, Oscar winner William Hart has died
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia