Study Report | കോവിഡ് ബാധിതരായ കുട്ടികളില്‍ മസ്തിഷ്‌ക രോഗമെന്ന് പഠന റിപ്പോര്‍ട്ട്; 10% പേരും മരിച്ചുവെന്ന് വെളിപ്പെടുത്തല്‍

 


ടോകിയോ: (www.kvartha.com) കോവിഡ് ബാധിതരായ ജപ്പാനിലെ കുട്ടികളില്‍ അക്യൂട്ട് ബ്രെയിന്‍ സിന്‍ഡ്രോം എന്ന രോഗം കാരണം 10 ശതമാനത്തിലധികം പേര്‍ മരണമടഞ്ഞതായി റിപ്പോര്‍ട്ട്. ആരോഗ്യമന്ത്രാലയത്തിലെ പഠന സംഘം പുറത്തിറക്കിയ ദേശീയ സര്‍വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. 2020 ജനുവരി മുതല്‍ 2022 മെയ് മാസം വരെയുള്ള കാലയളവില്‍ കോവിഡ് ബാധിതരായ 18 വയസിന് താഴെയുള്ള കുട്ടികളില്‍ 34 അക്യൂട്ട് എന്‍സഫലോപതി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് സര്‍വേ കണ്ടെത്തി.
             
Study Report | കോവിഡ് ബാധിതരായ കുട്ടികളില്‍ മസ്തിഷ്‌ക രോഗമെന്ന് പഠന റിപ്പോര്‍ട്ട്; 10% പേരും മരിച്ചുവെന്ന് വെളിപ്പെടുത്തല്‍

മസ്തിഷ്‌ക ക്ഷതത്തിന് കാരണമായേക്കാവുന്ന അടിസ്ഥാന സാഹചര്യങ്ങളില്ലാത്ത 31 രോഗികളെ സംഘം പരിശോധിച്ചു. 31 കുട്ടികളില്‍ 19 പേര്‍ പൂര്‍ണമായി രോഗമുക്തരായി. നാലുപേരക്ക് അസുഖം ഭേദമായിട്ടില്ല. മാത്രമല്ല, എട്ട് കുട്ടികളില്‍ കൂടി പ്രശ്നം കണ്ടെത്തി. എട്ടുപേരില്‍ അഞ്ച് പേര്‍ കിടപ്പിലായതും അബോധവസ്ഥയിലായതുമടക്കം ഗുരുതരമായ പാര്‍ശ്വഫലങ്ങളാണ് അനുഭവിക്കുന്നത്.

അപസ്മാരം, ബോധക്ഷയം, സംസാരത്തിലോ പെരുമാറ്റത്തിലോ ഉണ്ടാകുന്ന വൈകല്യങ്ങള്‍ തുടങ്ങയിവയാണ് രോഗബാധയുടെ പ്രാരംഭ ലക്ഷണങ്ങള്‍. 2022 ജനുവരിക്ക് ശേഷം വ്യാപിച്ച കോവിഡ് വൈറസിന്റെ വകഭേദമായ ഒമിക്രോണ്‍ ബാധിതരിലാണ് കൂടുതലായും അക്യൂട്ട് എന്‍സഫലോപതി എന്ന രോഗം കണ്ടെത്തിയിരിക്കുന്നത്.

Keywords:  News, World, Top-Headlines, Japan, COVID-19, Health, Children, Died, Disease, Report, coronavirus, Brain Disease, Over 10 per cent of children with COVID-related brain disease died in Japan: Report.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia