Dead Seals | കാസ്പിയന്‍ കടല്‍തീരത്ത് 2500 നീർനായകള്‍ ചത്തടിഞ്ഞു; പാരിസ്ഥിതികമായ കാരണങ്ങളാകാമെന്ന് ഡാഗെസ്താനിലെ നാചുറല്‍ റിസോഴ്‌സസ് മന്ത്രാലയം

 




മോസ്‌കോ: (www.kvartha.com) കാസ്പിയന്‍ കടലിന്റെ റഷ്യന്‍ തീരത്ത് 2500 നീർനായകള്‍ ചത്തുപൊങ്ങി. നോര്‍ത് കോകസസ് പ്രദേശത്തെ അധികാരികളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പാരിസ്ഥിതികമായ കാരണങ്ങളാകാം ഇത്രയധികം നീർനായകള്‍ ചത്തുപൊങ്ങാന്‍ കാരണമായി തീര്‍ന്നതെന്നാണ് ഡാഗെസ്താനിലെ നാചുറല്‍ റിസോഴ്‌സസ് മന്ത്രാലയം പറയുന്നത്. കൂടാതെ ഇനിയും അധികം നീർനായകള്‍ ചത്തിട്ടുണ്ടാകുമോ എന്ന ആശങ്കയും മന്ത്രാലയം പങ്കുവച്ചു. 

ശനിയാഴ്ചയാണ് തീരത്ത് നീർനായകളെ ചത്ത നിലയില്‍ കണ്ടെത്തിയത്. രണ്ടാഴ്ച മുമ്പായിരിക്കണം ഇവ ചത്തതെന്ന് കരുതുന്നു. ആദ്യം പറഞ്ഞത് 700 എണ്ണത്തെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത് എന്നാണ്. പിന്നീടിത് 2500 ആയി ഉയരുകയായിരുന്നുവെന്ന് പരിസ്ഥിതി മന്ത്രാലയം പറയുന്നു. കൂടുതല്‍ നീർനായകള്‍ ചത്തിട്ടുണ്ടോയെന്ന് ഇവിടെ പരിശോധന തുടരുകയാണ്. 

അതേസമയം തന്നെ നീർനായകള്‍ ചത്തതിന്റെ കാരണം ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. എന്തെങ്കിലും അക്രമം നടന്നതിന്റെയോ മീനിനെ പിടിക്കുന്നതിനുള്ള വലയില്‍ കുടുങ്ങിയതിന്റെയോ ഒന്നും ലക്ഷണങ്ങള്‍ ഇല്ല. കാരണം കണ്ടെത്തുന്നതിനായി ചത്ത നീർനായകളെ പരിശോധിക്കും. 

Dead Seals | കാസ്പിയന്‍ കടല്‍തീരത്ത് 2500 നീർനായകള്‍ ചത്തടിഞ്ഞു; പാരിസ്ഥിതികമായ കാരണങ്ങളാകാമെന്ന് ഡാഗെസ്താനിലെ നാചുറല്‍ റിസോഴ്‌സസ് മന്ത്രാലയം


കാസ്പിയന്‍ കടലില്‍ കാണപ്പെടുന്ന ഒരേയൊരു ജീവജാലമായ കാസ്പിയന്‍ നീര്‍നായകളെ 2008 മുതല്‍ ഇന്റര്‍നാഷനല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേചര്‍ (IUCN) വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. ഐയുസിഎന്‍ പറയുന്നത് അനുസരിച്ച്, അമിതമായ വേട്ടയാടല്‍, ആവാസവ്യവസ്ഥയുടെ തകര്‍ച, കാലാവസ്ഥാ വ്യതിയാനം എന്നിവയെല്ലാം കാരണം കാസ്പിയന്‍ സീലുകളുടെ എണ്ണം കുറഞ്ഞു വരികയാണ്. 

റഷ്യ, കസാകിസ്താന്‍, അസര്‍ബൈജാന്‍, ഇറാന്‍, തുര്‍ക്‌മെനിസ്താന്‍ എന്നീ അഞ്ച് രാജ്യങ്ങളാണ് കാസ്പിയന്‍ കടലിന്റെ അതിര്‍ത്തിയായി വരുന്നത്.

Keywords:  News,World,international,Animals,Dead Body,Top-Headlines,Enquiry,Over 2,500 Dead Seals Wash Up On Russia's Caspian Shore
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia