കാബൂള്‍: അഫ്ഗാനിസ്ഥാനിലെ വിവിധ പ്രവിശ്യകളിലായുണ്ടായ സ്ഫോടന പരമ്പരകളില്‍ നിരവധി മരണം. നാല് വ്യത്യസ്ത ചാവേര്‍ സ്ഫോടനങ്ങളില്‍ 42 പേര് കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. കിഴക്ക് പടിഞ്ഞാറന്‍ നഗരമായ സാരന്ജിലാണ് ഏറ്റവും കൂടുതല്‍ പേര് കൊല്ലപ്പെട്ടത്. നൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലായി നിരവധി പേര് അതിര്‍ത്തിയിലൂടെ നുഴഞ്ഞു കറിയതായി അഫ്ഗാന് രഹസ്യാന്വേഷണ ഏജന്‍സികള്‍ അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് ചാവേര്‍ സ്ഫോടനങ്ങളുണ്ടായത്. ഇറാന് അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്തെ മാര്‍ക്കറ്റിലാണ് സ്ഫോടനം നടന്നത്.
വടക്കന്‍ പ്രവിശ്യയായ കുണ്ഡൂസിലുണ്ടായ സ്ഫോടനങ്ങളില്‍ 12 പേരാണ് കൊല്ലപ്പെട്ടത്. മോട്ടോര്‍ ബൈക്കില്‍ ഘടിപ്പിച്ച ബോബാണ് ഇവിടെ പൊട്ടിത്തെറിച്ചത്. റമദാനും പെരുന്നാള്‍ ആഘോഷങ്ങളുടെ ഒരുക്കങ്ങളുമെല്ലാമായി തിരക്കുപിടിച്ച അഫ്ഗാന് തെരുവുകളില്‍ ആളപായം ലക്ഷ്യം വെച്ചുളളതായിരുന്നു ഇത്തവണത്തെ സ്ഫോടനങ്ങള്‍. മാര്‍ക്കറ്റുകളിലെത്തിയ സാധാരണക്കാരും തെരുവ് കച്ചവടക്കാരുമടക്കം സ്ഫോടനങ്ങളില്‍ ചിതറിതെറിച്ചപ്പോള് തെരുവുകള്‍ ചോരക്കളമായി.
SUMMARY: Suicide attackers and a remotely-controlled bomb killed more than 40 people in Afghanistan Tuesday as the nation prepared to celebrate the end of the holy month of Ramadan, officials said.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.