കണ്ടെത്തിയത് 40 തലയോട്ടികള്‍, ഒരു ഡസന്‍ എല്ലുകള്‍, ഗര്‍ഭ പിണ്ഡങ്ങള്‍; 31 പേരെ അറസ്റ്റ് ചെയ്തതില്‍ 27 പേരെ വിട്ടയക്കാന്‍ ജഡ്ജിയുടെ ഉത്തരവ്; അന്തംവിട്ട് പോലീസ്
Oct 28, 2019, 13:36 IST
മെക്‌സിക്കോ: (www.kvartha.com 28.10.2019) മയക്കുമരുന്ന് കടത്തുകാരുടേതെന്ന് സംശയിക്കുന്ന ഗുഹയില്‍ പരിശോധന നടത്തിയ പോലീസ് ഞെട്ടി. കണ്ടെത്തിയത് 40 തലയോട്ടികളും ഒരു ഡസന്‍ എല്ലുകളും ഗര്‍ഭ പിണ്ഡങ്ങളും. മെക്‌സിക്കോ സിറ്റിയിലെ ടെപിറ്റോ പ്രദേശത്താണ് സംഭവം. സംഭവത്തില്‍ മയക്കുമരുന്ന് കടത്തുകാരാണെന്ന സംശയിക്കുന്ന 31 പേരെ അറസ്റ്റ് ചെയ്‌തെങ്കിലും 27 പേരെ വിട്ടയക്കാന്‍ ജഡ്ജി ഉത്തരവിട്ടു.
തലയോട്ടികളെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്ന് അറ്റോര്‍ണി ജനറലിന്റെ ഓഫീസ് വക്താവ് അറിയിച്ചു. സ്ഥലത്ത് കത്തി, 40 താടിയെല്ലുകള്‍, ഗര്‍ഭപിണ്ഡം, 30 ഓളം കൈ കാലുകളുടെ എല്ലുകള്‍ എന്നിവയും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഗര്‍ഭപിണ്ഡം മനുഷ്യന്റേതാണോയെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മെക്‌സിക്കോ സിറ്റി അറ്റോര്‍ണി ജനറല്‍ ഓഫീസ് പുറത്ത് വിട്ട ഒരു ഫോട്ടോയില്‍ ബലിപീഠത്തിന് ചുറ്റും തലയോട്ടി കൂട്ടമായി വച്ചിരിക്കുന്നത് കാണാം. അതിന് പിന്നില്‍ ഒരു കുരിശും കാണാം. ബലിപീഠത്തിന്റെ വലതുവശത്ത് ചിഹ്നങ്ങള്‍ നിറഞ്ഞ ഒരു മതില്‍ ഉണ്ട്. അനധികൃത വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പേര് കേട്ട സ്ഥലമാണ് ഇപ്പോള്‍ തലയോട്ടികള്‍ കണ്ടെത്തിയ ടെപിറ്റോ. അതേസമയം സംഭവത്തില്‍ അറസ്റ്റിലായവരെ മോചിപ്പിച്ചത് സര്‍ക്കാരിന് തിരിച്ചടിയായിട്ടുണ്ട്.

Keywords: World, Mexico, News, Police, Judge, Investigates, Over 40 skulls found at altar in den of Mexico cartel suspects
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.