കൊറോണ പ്രതിരോധം; വികസിപ്പിച്ചെടുത്ത വാക്‌സിന്‍ വ്യാഴാഴ്ച മുതല്‍ മനുഷ്യരില്‍ പരീക്ഷിച്ച് തുടങ്ങുമെന്ന് ഓക്സ്ഫോര്‍ഡ് സര്‍വകലാശാല

 



ലണ്ടന്‍: (www.kvartha.com 22.04.2020) കൊറോണ പ്രതിരോധത്തിനായി ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത വാക്‌സിന്‍ വ്യാഴാഴ്ച മുതല്‍ മനുഷ്യരില്‍ പരീക്ഷിച്ച് തുടങ്ങുമെന്ന് യുകെ അറിയിച്ചു. കഴിഞ്ഞ ആഴ്ച ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ ഒരു വെര്‍ച്വല്‍ പത്രസമ്മേളനത്തില്‍ സൂപ്പര്‍ ഫാസ്റ്റ് വാക്‌സിന്‍ വാഗ്ദാനം ചെയ്തിരുന്നു. സെപ്റ്റംബറോടെ ഈ വാക്‌സിന്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

ഓക്‌സ്‌ഫോര്‍ഡ് ഗവേഷണ സംഘത്തിന് അവരുടെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് സര്‍ക്കാര്‍ 20 ദശലക്ഷം പൗണ്ട് ധനസഹായം നല്‍കുമെന്ന് യുകെ ആരോഗ്യ സെക്രട്ടറി അറിയിച്ചു. മാര്‍ച്ചില്‍ 2.2 ദശലക്ഷം യുകെ സര്‍ക്കാര്‍ പ്രൊഫ. ഗില്‍ബേര്‍ട്ടിന് നല്‍കിയിരുന്നു.

കൊറോണ പ്രതിരോധം; വികസിപ്പിച്ചെടുത്ത വാക്‌സിന്‍ വ്യാഴാഴ്ച മുതല്‍ മനുഷ്യരില്‍ പരീക്ഷിച്ച് തുടങ്ങുമെന്ന് ഓക്സ്ഫോര്‍ഡ് സര്‍വകലാശാല

ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ഈ ഗവേഷക സംഘത്തെ നയിക്കുന്ന പ്രഫസര്‍ സാറ ഗില്‍ബേര്‍ട്ട് പറയുന്നത് അവരുടെ 'ChAdOx1' വാക്‌സിന്‍ SARS-CoV-2 എന്ന കൊറോണ വൈറസിനെതിരെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ്.

വാക്‌സിന്റെ പരിശോധനക്കായി 500 ഓളം സന്നദ്ധപ്രവര്‍ത്തകരെ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഓക്‌സ്‌ഫോര്‍ഡിലെ ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വികസിപ്പിച്ചെടുത്ത ഈ വാക്‌സിന്‍ ഒരു അഡെനോവൈറസ് വാക്‌സിന്‍ വെക്ടറാണ്.

അഡെനോവൈറല്‍ വെക്ടറുകള്‍ ആയിരക്കണക്കിന് ആളുകള്‍ സുരക്ഷിതമായി ഉപയോഗിക്കുന്നുണ്ട്. ഒരാഴ്ച മുതല്‍ 90 വയസ്സ് വരെയുള്ള കാലഘട്ടത്തിലെ 10 വ്യത്യസ്ത രോഗികളില്‍ ഇത് പ്രയോഗിക്കും. ദീര്‍ഘകാലടിസ്ഥാനത്തില്‍ കൊറോണ വൈറസിനെ പരാജയപ്പെടുത്താനുള്ള ഒരു മാര്‍ഗം വാക്‌സിന്‍ മാത്രമായിരിക്കുമെന്നും സംഘത്തിലെ ഒരു ഗവേഷകന്‍ പറഞ്ഞു.

Keywords:  News, World, London, british, Health, Researchers, COVID19, Oxford University to start COVID-19 vaccine human trials from April 23
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia