പാക് വനിതാമന്ത്രി രാജി പ്രഖ്യാപിച്ചു മണിക്കൂറുകള്‍ക്കകം പിന്മാറി
Dec 25, 2011, 22:37 IST
കറാച്ചി: പാക് വനിതാമന്ത്രി രാജി പ്രഖ്യാപിച്ചു മണിക്കൂറുകള്‍ക്കകം പിന്മാറി. വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി ഫിര്‍ദൗസ് ആഷിക് അവാനാണു രാജിപ്രഖ്യാപിച്ചത്.
പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിനു ശേഷമാണു രാജിക്കത്തു നല്‍കിയത്. ടെലിവിഷനില്‍ തത്‌സമയ സംപ്രേഷണത്തിനിടെയായിരുന്നു പ്രഖ്യാപനം. രാജി പ്രഖ്യാപന വേളയില്‍ ക്യാമറയ്ക്കു മുന്‍പില്‍ ഫിര്‍ദൗസ് പൊട്ടിക്കരഞ്ഞു. എന്നാല്‍ രാജി കാരണം വ്യക്തമാക്കിയില്ല.
സര്‍ദാരി സര്‍ക്കാരിനെ പുറത്താക്കാന്‍ സൈന്യം ശ്രമിച്ചിരുന്നെന്നു വിവരം ലഭിച്ചതായി യുഎസ് ഉദ്യോഗസ്ഥന്‍ അറിയിച്ചിരുന്നു. എന്നാല്‍ വാര്‍ത്ത പുറത്തുവരുന്നതു തടയാനോ സര്‍ക്കാരിനെ പ്രതിരോധിക്കാനോ ഫിര്‍ദൗസ് ശ്രമിച്ചില്ലെന്നു ക്യാബിനറ്റില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ പിന്നീടു രാജി പ്രഖ്യാപനത്തില്‍ പിന്മാറുകയാണെന്നു ഫിര്‍ദൗസ് അറിയിച്ചു. പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണിതെന്നും അവര്‍ പറഞ്ഞു.
English Summary
KARACHI: Pakistan's information minister Firdous Ashiq Awan has announced her resignation without citing any reason behind her move. She announced her resignation live on state-run television during a meeting of the federal cabinet in Karachi chaired by Prime Minister Yusaf Raza Gilani.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.