സഹനടിമാര്‍ വസ്ത്രം മാറുന്നത് വീഡിയോയില്‍ പകര്‍ത്തിയെന്ന് പരാതി; നടി ഖുശ്ബുവിനെതിരെ കേസ്

 



ലാഹോര്‍: (www.kvartha.com 10.12.2021) സഹനടിമാരുടെ നഗ്‌നവീഡിയോ പകര്‍ത്തിയെന്ന പരാതിയില്‍ പാക് സിനിമാ, നാടക നടിയുടെ പേരില്‍ പൊലീസ് കേസെടുത്തു. ലാഹോറില്‍ നാടകം നടക്കുന്ന തിയറ്ററില്‍ വസ്ത്രം മാറുന്ന മുറിയില്‍ ആരുമറിയാതെ രഹസ്യക്യാമറവച്ച് നാല് നടിമാരുടെ നഗ്‌നവീഡിയോ ഷൂട് ചെയ്തെന്നാണ് പരാതി. ദൃശ്യങ്ങള്‍ പകര്‍ത്തി സഹനടിമാരെ ഭീഷണിപ്പെടുത്തുകയായിരുന്നു ഖുശ്ബുവിന്റെ ലക്ഷ്യമെന്ന് പൊലീസ് അറിയിച്ചു. 

സഹനടിമാര്‍ വസ്ത്രം മാറുന്നത് വീഡിയോയില്‍ പകര്‍ത്തിയെന്ന് പരാതി; നടി ഖുശ്ബുവിനെതിരെ കേസ്


സംഭവത്തില്‍ നടി ഖുശ്ബുവിനും സഹായി കാഷിഫ് ചാനുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. തിയറ്റര്‍ ജീവനക്കാരനായ ചാനിന് ഒരു ലക്ഷം പാക് രൂപ നല്‍കിയാണ് രഹസ്യക്യാമറ സ്ഥാപിച്ചതെന്ന് പൊലീസ് പറഞ്ഞു. 

ചില വീഡിയോകള്‍ പ്രതികള്‍ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തെന്നും ഇവ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ നാടകനിര്‍മാതാവ് പൊലീസിനെ സമീപിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. വഴക്കിനെ തുടര്‍ന്ന് ഖുശ്ബുവിനെ നാടകത്തില്‍നിന്ന് ഒഴിവാക്കിയതിന്റെ പകതീര്‍ത്തതാണെന്നാണ് നിര്‍മാതാവ് പറഞ്ഞത്. 

ചാനുവിനെ അറസ്റ്റ് ചെയ്തതോടെ അയാള്‍ കുറ്റം സമ്മതിച്ചെന്നും ഖുശ്ബുവിന്റെ നിര്‍ദേശപ്രകാരമാണ് ക്യാമറ സ്ഥാപിച്ചതെന്നും അയാള്‍ പൊലീസിനോട് പറഞ്ഞു. ഖുശ്ബു ഡിസംബര്‍ 21 വരെ മുന്‍കൂര്‍ ജാമ്യം നേടിയിട്ടുണ്ട്.

Keywords:  News, World, International, Pakistan, Lahore, Actress, Case, Entertainment, Police, Pakistan actress booked for making videos of fellow artists: FIA
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia