മുഷറഫിനെ രാജ്യം വിടാന്‍ അനുവദിക്കണമെന്ന് പാകിസ്ഥാന്‍ കരസേനാ മേധാവി

 


പെഷവാര്‍: രാജ്യദ്രോഹ കുറ്റത്തിന് പാകിസ്ഥാനില്‍ തടവില്‍ കഴിയുന്ന പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ രാജ്യം വിടാന്‍ അനുവദിക്കണമെന്ന് കരസേനാ മേധാവി ജനറല്‍ റഹീല്‍ ഷെരീഫ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

എന്നാല്‍ ഷെരീഫിന്റെ അഭ്യര്‍ത്ഥനയോട് നവാസ് ഷെരീഫ് പ്രതികരിച്ചിട്ടില്ല. നേരത്തെ വിവിധ കേസുകളില്‍ പാകിസ്ഥാനില്‍ വിചാരണ നേരിടുന്ന മുഷറഫ് കുറ്റക്കാരനാണെന്ന് തിങ്കളാഴ്ച പാകിസ്ഥാന്‍ സുപ്രീംകോടതി വിധിച്ചിരുന്നു. ഹൃദ്രോഗിയായ മുഷറഫ് ഇപ്പോള്‍ റാവല്‍പിണ്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. കൂടുതല്‍ ചികിത്സക്കായി മുഷറഫിനെ അനുമതി നല്‍കണമെന്നും അദ്ദേഹത്തിന്റെ അമ്മയുടെ ശാരീരിക നിലയും ഗുരുതരമാണെന്നും കരസോ മേധാവി സര്‍ക്കാരിനെ ബോധിപ്പിച്ചു.

കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ ഇപ്പോഴത്തെ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ മത്സരിക്കാനാണ് ലണ്ടനില്‍ കുടിയേറിയ മുഷറഫ് ഒരിടവേളയ്ക്ക് ശേഷം പാകിസ്ഥാനിലെത്തിയത്. എന്നാല്‍ ഒന്നിനുപിറകേ ഒന്നായി കേസുകള്‍ മുഷറഫിനെ പിടികൂടിയതോടെ മത്സര രംഗത്തുനിന്നും മുഷറഫിന് വിന്‍വാങ്ങേണ്ടി വന്നിരുന്നു. നേരത്തെ മുഷറഫിനെതിരെ താലിബാന്റെ വധഭീഷണിയും നിലവിലുണ്ട്.

മുഷറഫിനെ രാജ്യം വിടാന്‍ അനുവദിക്കണമെന്ന് പാകിസ്ഥാന്‍ കരസേനാ മേധാവി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords:  National,Pakistan Military Head, Raheel Sherif, Requested to Government,Former President Pervez Musharraf to go abroad for medical treatment and to see his ailing mother.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia