വിവാ­ദ സിനി­മ: പാ­കി­സ്ഥാ­നില്‍ യൂ­ടു­ബി­ന് വിലക്ക്

 


വിവാ­ദ സിനി­മ: പാ­കി­സ്ഥാ­നില്‍ യൂ­ടു­ബി­ന് വിലക്ക് ഇസ്ലാമാബാദ്: ഇ­സ്ലാ­മി­നെയും മു­സ്ലിം­ങ്ങ­ളേയും അ­പ­മാ­നി­ക്കുന്ന വിവാ­ദ സിനി­മ പ്ര­സി­ദ്ധീ­ക­രിച്ച വീഡിയോ ഷെയറിംഗ് വെബ്‌­സൈറ്റായ യൂടൂബിന് പാകിസ്ഥാനില്‍ വിലക്ക് ഏര്‍പെടുത്തി. 'ഇന്നസെന്‍സ് ഓഫ് മുസ്‌­ലീംസ്' എ­ന്ന പേ­രി­ലു­ള്ള മുസ്ലിം സ­മു­ദായ­ത്തെ അ­പ­കീര്‍­ത്തി­പ്പെ­ടു­ത്തു­ന്ന ചിത്രം സൈറ്റില്‍ നി­ന്നു പിന്‍­വ­ലി­ക്കാത്തതിനാലാണ് പാക് സര്‍ക്കാര്‍ യൂടൂബിനു വിലക്ക് ഏര്‍പ്പെടു­ത്തി­യ­ത്.

മതനിന്ദയുടെ പേരില്‍ ഒട്ടേറെ പരാതികള്‍ ലഭിച്ചതിനാല്‍ സിനിമയുമായി ബന്ധപ്പെട്ട 700 ലിങ്കുകള്‍ നേരത്തെ യൂട്യൂബില്‍ ബ്ലോക്ക് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് യൂടൂബിന് പൂര്‍ണ വിലക്ക് വ­ന്നത്. ഏ­താനും ദി­വ­സ­ങ്ങ­ളാ­യി വിവാ­ദ സിനി­മ നി­രോ­ധി­ക്ക­ണ­മെ­ന്നാ­വശ്യ­പ്പെ­ട്ട് ലോ­ക­ത്തി­ന്റെ നാ­നാ­ഭാ­ഗ­ങ്ങ­ളില്‍ പ്ര­ക­ട­ന­ങ്ങളും പ്ര­തി­ഷേ­ധവും ആ­ലി­ക്ക­ത്തു­ന്ന­തി­ന­ി­ട­യി­ലാ­ണ് പാ­കി­സ്ഥാന്‍ യൂ­ടു­ബി­ന് സ­മ്പൂര്‍­ണ നി­രോധ­നം ഏര്‍­പ്പെ­ടു­ത്തു­ന്നത്. ക­ഴി­ഞ്ഞ ദിവ­സം ഇ­ന്ത്യ വിവാ­ദ സിനി­മ നി­രോ­ധി­ച്ചി­രുന്നു.

Keywords: Pakistan You Tube, Ban, Website, Islamabad, Government, India, World, Cinema, Muslim, Share, Video, Film.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia