പാ­ക്കി­സ്ഥാ­നില്‍ ബോം­ബ് സ്‌­ഫോട­നം: മ­ര­ണം 16 ആയി

 



ഇസ്‌ലാമാ­ബാദ്: വടക്കു പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ഒറക്‌സായി ഗോത്രമേഖലയില്‍ കലയ ടൗണില്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പതിനാറായി. 27 പേര്‍ക്ക് പരിക്കേറ്റു. സ്‌ഫോടനത്തിന്റെ ഉത്തരവാദി­ത്തം ഇ­തുവരെ ആരും ഏറ്റെടുത്തിട്ടില്ല. ആ­ക്ര­മ­ണ­ത്തി­നു പി­ന്നില്‍ താ­ലി­ബാ­നാ­ണെ­ന്ന് സം­ശ­യി­ക്കുന്നു. കൊല്ലപ്പെട്ടവരില്‍ പാക്കിസ്ഥാനി മാധ്യമപ്രവര്‍ത്തകനും സൈനികനും ഉള്‍പ്പെടുന്നു. പരിക്കേറ്റവരില്‍ പലരും ഗുരുതരാവസ്ഥയിലാണ്.

വെള്ളിയാഴ്ച പ­ള്ളി­യില്‍ നിന്ന് പ്രാര്‍­ഥ­ന ക­ഴി­ഞ്ഞ് മ­ട­ങ്ങു­ന്ന­വ­രാണ് ബോംബ് സ്‌ഫോട­ന­ത്തി­നി­രയായത്. താലിബാന്‍ തീവ്രവാദികളെ തുരത്തിയെന്ന് പാക് സൈന്യം അവകാശപ്പെട്ട സ്വയംഭരണപ്രദേശമാണ് ഒറക്‌സായി.

പാ­ക്കി­സ്ഥാ­നില്‍ ബോം­ബ് സ്‌­ഫോട­നം: മ­ര­ണം 16 ആയിഫെറോസ്‌കല്‍ ഗോത്രവര്‍ഗക്കാരെ ലക്ഷ്യമി­ട്ടാണ് ആക്രമണം നടന്നത്. താലിബാനെ എതിര്‍ത്തു­കൊണ്ട് സര്‍ക്കാര്‍ അനുകൂല സായുധസംഘങ്ങള്‍ രൂപീകരിച്ചിട്ടുള്ളവരാണ് ഇവര്‍. ഗോത്ര­ക്കാര്‍­ക്ക് നേ­രെ ഇ­ട­യ്­ക്കിടെ താലിബാന്റെ ആക്രമ­ണം ഉ­ണ്ടാ­കാ­റുണ്ട്.

Keywords: Taliban,Pakistan, Bomb Blast, Death, Islamabad, Injured, Attack, Tribal, Media, Terrorists, Soldiers, World,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia