ഇസ്ലാമാബാദിൽ മേഘവിസ്ഫോടനം: നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിൽ
Jul 28, 2021, 11:31 IST
ഇസ്ലാമാബാദ്: (www.kvartha.com 28.07.2021) പാകിസ്ഥാന്റെ തലസ്ഥാന നഗരിയായ ഇസ്ലാമാബാദിലുണ്ടായ മേഘവിസ്ഫോടനത്തിൽ നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിലായി. അടുത്ത രണ്ട് മണിക്കൂറിനുള്ളിൽ ജനങ്ങൾ അനാവശ്യ നീക്കങ്ങൾ ഒഴിവാക്കാൻ ഇസ്ലാമാബാദ് ഡെപ്യൂട്ടി കമ്മീഷണർ ജനങ്ങളോട് ആവശ്യപ്പെട്ടു.
ഇസ്ലാമാബാദിന്റെ പല ഭാഗങ്ങളിലും വെള്ളം പൊങ്ങിയിരിക്കുകയാണ്. റോഡുകളിലും മറ്റുമുള്ള തടസങ്ങൾ രക്ഷാപ്രവർത്തകർ നീക്കികൊണ്ടിരിക്കുകയാണ്. ഒരു മണിക്കൂറിനുള്ളിൽ തടസങ്ങൾ നീക്കാനാകുമെന്നാണ് പ്രതീക്ഷ. ദയവായി എല്ലാവരും സഹകരിക്കണം. അടുത്ത രണ്ട് മണിക്കൂറിൽ അനാവശ്യ നീക്കങ്ങൾ ഒഴിവാക്കണം- എന്നാണ് ഡെപ്യൂട്ടി കമ്മീഷണറുടെ ട്വീറ്റ്.
വെള്ളത്തിൽ ഒഴുകി നടക്കുന്ന വാഹനങ്ങളുടെ വീഡിയോകളും ചിത്രങ്ങളും ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
SUMMARY: Islamabad [Pakistan], July 28 (ANI): A cloudburst in Pakistan's capital city of Islamabad has caused flooding in various areas, local media reported on Wednesday.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.