നവാസ് ഷെരീഫിന് ഇന്ത്യയുടെ ബുള്ളറ്റ് പ്രൂഫ് കാര്‍ വേണ്ട

 


കാഠ്മണ്ഡു(നേപ്പാള്‍): (www.kvartha.com 16.11.2014) പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് ഇന്ത്യയുടെ ബുള്ളറ്റ് പ്രൂഫ് കാര്‍ വേണ്ടെന്ന് പാക്കിസ്ഥാന്‍. സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കാനായി കാഠ്മണ്ഡുവിലെത്തുന്ന സാര്‍ക്ക് നേതാക്കള്‍ക്ക് ഇന്ത്യ ബുള്ളറ്റ് പ്രൂഫ് കാര്‍ നല്‍കാന്‍ തയ്യാറായിരുന്നു. എന്നാല്‍ നവാസ് ഷെരീഫിന് കാര്‍ വേണ്ടെന്ന് പാക്കിസ്ഥാന്‍ വ്യക്തമാക്കുകയായിരുന്നു. ഷെരീഫ് പാക്കിസ്ഥാനില്‍ നിന്നും അദ്ദേഹത്തിന്റെ ബുള്ളറ്റ് പ്രൂഫ് കാര്‍ കാഠ്മണ്ഡുവിലേയ്ക്ക് കൊണ്ടുവരുമെന്നും പാക്കിസ്ഥാന്‍ അറിയിച്ചു. പാക് വിദേശ കാര്യമന്ത്രി ഖഗ നാഥ് അധികാരിയാണ് ഇക്കാര്യമറിയിച്ചത്.

അതേസമയം കാഠ്മണ്ഡുവിലെത്തുന്ന മറ്റ് നേതാക്കളെല്ലാം ഇന്ത്യയുടെ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളാകും ഉപയോഗിക്കുക. യുഎസ് പ്രസിഡന്റ് എവിടെ പോയാലും അദ്ദേഹത്തിന്റെ ബുള്ളറ്റ് പ്രൂഫ് കാര്‍ അവിടെ എത്തിക്കുകയാണ് പതിവ്. അതൊരു വിഷയമല്ലെന്നും അദ്ദേഹം പറഞ്ഞു.

നവംബര്‍ 26, 27 തീയതികളിലാണ് സാര്‍ക്ക് ഉച്ചകോടി നടക്കുന്നത്. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, മാലിദ്വീപ്, ശ്രീലങ്ക, നേപ്പാള്‍, ഇന്ത്യ, പാക്കിസ്ഥാന്‍ തുടങ്ങിയ രാഷ്ട്രതലവന്മാര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും.

നവാസ് ഷെരീഫിന് ഇന്ത്യയുടെ ബുള്ളറ്റ് പ്രൂഫ് കാര്‍ വേണ്ട SUMMARY: KATHMANDU: Pakistan's Prime Minister Nawaz Sharif has rejected the use of a bulletproof car provided by rival India for next week's summit of South Asian leaders in Kathmandu, a Nepalese official said on Monday.

Keywords: Kathmandu, Nepal, SAARC Summit, Pakistan, Prime Minister, Nawas Sherif, India, Bullet Proof Car
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia