Missile Attack | ബലൂചിസ്താനില്‍ ഇറാന് നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 2 കുട്ടികള്‍ മരിച്ചു; 3 പേര്‍ക്ക് പരുക്ക്; നടപടി അംഗീകരിക്കാനാകില്ലെന്നും ഗുരുതരമായ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്നുമുള്ള മുന്നറിയിപ്പുമായി പാകിസ്താന്
Jan 17, 2024, 12:24 IST
ഇസ്ലാമാബാദ്: (KVARTHA) പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയിലേക്ക് ഇറാന് നടത്തിയ മിസൈല്‍ ആക്രമണത്തില്‍ രണ്ടു കുട്ടികള്‍ മരിച്ചതായും മൂന്നു പെണ്‍കുട്ടികള്‍ക്ക് പരുക്കേറ്റതായും റിപോര്‍ട്. അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ തുടര്‍ചയായാണ് മിസൈല്‍ ആക്രമണം. അതേസമയം, ഇറാന്റെ നടപടി അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞ പാകിസ്താന് ഗുരുതരമായ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും നല്കി.
ബലൂച് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയായ ജയ്ഷ് എല്‍ അദ്ലിന്റെ രണ്ട് കേന്ദ്രങ്ങള്‍ ഉന്നമിട്ടാണ് ഇറാന് ആക്രമണം നടത്തിയതെന്നുള്ള റിപോര്‍ടുകള്‍ പുറത്തുവരുന്നുണ്ട്. ഈ ഭീകര സംഘടനയുടെ നേതൃത്വത്തില്‍ ഇറാന്റെ സുരക്ഷാ വിഭാഗങ്ങള്‍ക്കെതിരെ കഴിഞ്ഞദിവസങ്ങളില്‍ വ്യാപക ആക്രമണം നടക്കുന്നുണ്ട്. ഇതിനുള്ള തിരിച്ചടിയാണ് ഇറാന്റെ മിസൈല്‍ ആക്രമണമെന്നാണ് കരുതുന്നത്.
ബലൂചിസ്താന്‍ പ്രവിശ്യയിലെ രണ്ട് കേന്ദ്രങ്ങളാണ് ആക്രമിച്ചതെന്ന് ഇറാന്റെ സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപോര്‍ട് ചെയ്തു. അതേസമയം, ആക്രമണത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ബലൂചിസ്താന്‍ പ്രവിശ്യയിലെ ഇന്‍ഫര്‍മേഷന്‍ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി ജാന്‍ അചക്സായി വാര്‍ത്തയോടു പ്രതികരിച്ചില്ല.
'രണ്ട് നിരപരാധികളായ കുട്ടികളുടെ മരണത്തിനും മൂന്ന് പെണ്‍കുട്ടികള്‍ക്ക് പരുക്കേല്‍ക്കുന്നതിനും കാരണമായ, പ്രകോപനമില്ലാതെ തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിച്ച് ഇറാന് നടത്തിയ ആക്രമണത്തെ പാകിസ്താന് ശക്തമായി അപലപിക്കുന്നു' എന്ന് പാക് വിദേശകാര്യ മന്ത്രാലയ വക്താവ് മുംതാസ് സഹ്റ ബലോച് പ്രസ്താവനയില്‍ പറഞ്ഞു.
'ടെഹ്റാനിലെ വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് പാകിസ്താന്റെ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. പാകിസ്താന്റെ പരമാധികാരത്തിന്മേലുള്ള ഈ കടന്നുകയറ്റത്തിനെതിരായ വികാരം, ഇറാന് നയതന്ത്ര പ്രതിനിധിയെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിച്ചുവരുത്തിയും അറിയിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ അനന്തരഫലങ്ങളുടെ ഉത്തരവാദിത്തം ഇറാനായിരിക്കുമെന്ന കാര്യവും അവരെ അറിയിച്ചിട്ടുണ്ട്.' എന്ന് പാക് അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
അതേ സമയം ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് പാകിസ്താനിലെ ഒരു തീവ്രവാദ സംഘടനയുടെ താവളങ്ങള്‍ ലക്ഷ്യമിട്ടതായും അതിന്റെ ആസ്ഥാനം തകര്‍ത്തതായുമാണ് ഇറാനിയന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സികള്‍ അവകാശപ്പെട്ടത്.
എന്നാല്‍ പാകിസ്താന്റെ പരമാധികാരത്തിന്മേലുള്ള ഈ കടന്നുകയറ്റം പൂര്‍ണമായും അംഗീകരിക്കാനാവില്ലെന്നും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നും പാക് വിദേശകാര്യ വക്താവ് ചൂണ്ടിക്കാട്ടി.
ഇരുരാജ്യങ്ങളും തമ്മില്‍ ആശയവിനിമയ മാര്‍ഗങ്ങള്‍ നിലവിലുള്ള സാഹചര്യത്തില്‍ ഈ നിയമലംഘനം അംഗീകരിക്കാനാകില്ല. ഇക്കാര്യത്തില്‍ പാകിസ്താന്റെ ശക്തമായ പ്രതിഷേധം ഇറാന് വിദേശകാര്യ മന്ത്രാലയത്തെ ഇതിനോടകം അറിയിച്ചതായും പാക് വക്താവ് പറഞ്ഞു.
പാകിസ്താന്-ഇറാന് നാവികസേന വിഭാഗങ്ങള്‍ സംയുക്ത സൈനിക അഭ്യാസം നടത്തിവരുന്നതിനിടെ കൂടിയാണ് ആക്രമണമെന്നതും ശ്രദ്ധേയമാണ്.

Keywords: Pakistan says children died in Iranian strike, Islamabad, News, Politics, Media, Report, Pakistan, Iranian strike, Dead, Children, World News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.