പാകിസ്ഥാനില്‍ റാലിക്ക് നേരെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു; നിരവധിപേര്‍ക്ക് പരിക്കേറ്റു
Feb 18, 2020, 12:41 IST
ഇസ്ലാമാബാദ്: (www.kvartha.com 18.02.2020) പാകിസ്ഥാനില്‍ റാലിക്ക് നേരെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ 25-ഓളം പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ക്വെറ്റയില്‍ രാഷ്ട്രീയ സംഘടന നടത്തിയ റാലിക്കിടെയായിരുന്നു ചാവേര്‍ ആക്രമണം.
അഹ്ലെ സുന്നത്ത് വല്‍ ജമാഅത്ത് എന്ന സംഘടന സംഘടിപ്പിച്ച യോഗത്തിന്റെ വേദിക്ക് അടുത്തായിട്ടാണ് ആക്രമണമുണ്ടായതെന്ന് സൗത്ത് വെസ്റ്റേണ്‍ ബലൂചിസ്ഥാന്‍ ആഭ്യന്തര മന്ത്രി സിയ ലംഗോവ് മാധ്യമങ്ങളോട് പറഞ്ഞു. ബൈക്കിലെത്തിയ അക്രമിയെ പൊലീസ് തടഞ്ഞുവെച്ചെങ്കിലും കുതറി മാറി റാലിക്ക് നേരെ പാഞ്ഞടുക്കുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
ചാവേര്‍ ആക്രമണമാണ് നടന്നതെന്ന് ക്വെറ്റ പൊലീസ് തലവന്‍ അബ്ദുര്‍ റസാഖ് ചീമ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു. ആക്രമിയെ തടഞ്ഞു നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും പൊലീസിനെ വെട്ടിച്ച് മുന്നോട്ട് കുതിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ആക്രമിയെ തടയാന്‍ ശ്രമിച്ചവരാണ് കൊല്ലപ്പെട്ടവരില്‍ രണ്ട് പേര്‍. പൊലീസ് ബാരിക്കേഡിന് സമീപത്താണ് സ്ഫോടനം നടന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
തീവ്ര വലതുപക്ഷ ആശയം പുലര്‍ത്തുന്ന മത-രാഷ്ട്രീയ സംഘടനയാണ് അഹ്ലെ സുന്നത്ത് വല്‍ ജമാഅത്ത്. പാകിസ്ഥാനി നിയമപ്രകാരം ഷിയാക്കളെ അമുസ്ലിങ്ങളായി പ്രഖ്യാപിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിരുന്നു. പാകിസ്ഥാനിലെ ഷിയാക്കള്‍ക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയാണ് അഹ്ലെ സുന്നത്ത് വല്‍ ജമാഅത്ത്.
Keywords: Pakistan: Several killed in suicide attack at religious rally, Islamabad, News, Religion, Suicide Bomber, Rally, Media, attack, Police, Killed, Injured, Muslim, World.

ഭീകരവാദ സംഘടനയായ ലഷ്‌കെര്‍ ഇ ജാങ്വി എന്ന സംഘടനയുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും ആരോപണമുണ്ട്. എന്നാല്‍ ഭീകരവാദ സംഘടനയുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നാണ് ഇവരുടെ നിലപാട്.
Keywords: Pakistan: Several killed in suicide attack at religious rally, Islamabad, News, Religion, Suicide Bomber, Rally, Media, attack, Police, Killed, Injured, Muslim, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.