Pak Air Raids | അടിക്ക് തിരിച്ചടി: 2 കുട്ടികളുടെ മരണത്തിനിടയാക്കിയ മിസൈല്‍ ആക്രമണത്തിന് പിന്നാലെ ഇറാനില്‍ കടന്ന് വ്യോമാക്രമണം നടത്തി പാകിസ്താന്‍
Jan 18, 2024, 11:45 IST
ഇസ്ലാമാബാദ്: (KVARTHA) രണ്ടു കുട്ടികളുടെ മരണത്തിനും മൂന്ന് പെണ്‍കുട്ടികള്‍ക്ക് പരുക്കേല്‍ക്കാനും ഇടയായ മിസൈല്‍ ആക്രമണത്തിന് പിന്നാലെ ഇറാനില്‍ കടന്ന് വ്യോമാക്രമണം നടത്തി പാകിസ്താന്റെ തിരിച്ചടി. ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് വാര്‍ത്ത റിപോര്‍ട് ചെയ്തത്.
ചൊവ്വാഴ്ചയാണ് പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയില്‍ ഭീകരസംഘടനയുടെ രണ്ട് താവളങ്ങളില്‍ ഇറാന്‍ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയത്. വ്യോമാതിര്‍ത്തി ലംഘിച്ച ഇറാന്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നു മുന്നറിയിപ്പു നല്‍കിയതിനു പിന്നാലെയാണ് പാകിസ്താന്റെ തിരിച്ചടി.
ഇറാനിലെ സിസ്താനിലെയും ബലൂചിസ്താന്‍ പ്രവിശ്യയിലെ സരവന്‍ നഗരത്തിനുസമീപമുള്ള ബലൂചിസ്താന്‍ ലിബറേഷന്‍ ഫ്രണ്ട്, ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി എന്നീ ബലൂച് വിഘടനവാദി ഗ്രൂപുകളുടെ താവളങ്ങള്‍ക്കു നേരെയും പാകിസ്താന്‍ വ്യോമാക്രമണം നടത്തിയതായാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപോര്‍ടുകള്‍. ബുധനാഴ്ച, പാകിസ്താന്‍ കെയര്‍ ടേകര്‍ വിദേശകാര്യ മന്ത്രി ജലീല്‍ അബ്ബാസ് ജിലാനി ഇറാനിയന്‍ വിദേശകാര്യമന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലാഹിയാനെ ഫോണില്‍ വിളിച്ച്, ഇറാന്‍ നടത്തിയ ആക്രമണം പാകിസ്താന്റെ പരമാധികാരത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്ന് വ്യക്തമാക്കിയിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ നല്ല രീതിയിലുള്ള ബന്ധം തുടരുന്നതിനിടയുള്ള ആക്രണത്തില്‍ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്.
ജയ്‌ഷെ അല്‍ അദ്ല്‍ എന്ന ഭീകരസംഘടനയുടെ ബലൂച് പഞ്ച് ഗറിലെ രണ്ട് താവളങ്ങളും തകര്‍ത്തുവെന്ന് ഇറാന്‍ ചൊവ്വാഴ്ചയാണ് വ്യക്തമാക്കിയത്. മിസൈല്‍ ആക്രമണങ്ങളില്‍ രണ്ട് കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടതായി പാകിസ്താനും സ്ഥിരീകരിച്ചു.
കഴിഞ്ഞമാസം ഇറാന്റെ തെക്കുകിഴക്കന്‍ പ്രവിശ്യയായ സിസ്തന്‍ ബലൂചിസ്താനില്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച് 11 പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയത് അടക്കം ഇറാന്‍ അതിര്‍ത്തി മേഖലയില്‍ സമീപകാലത്തു നടന്ന ഒട്ടേറെ ഭീകരാക്രമണങ്ങള്‍ക്കു പിന്നില്‍ പാക് ഭീകരസംഘടനയാണെന്നാണ് ഇറാന്റെ ആരോപണം. തിങ്കളാഴ്ച വൈകിട്ടു വടക്കന്‍ ഇറാഖിലെ കുര്‍ദിസ്താന്‍ നഗരമായ ഇര്‍ബിലിലും വടക്കന്‍ സിറിയയിലെ ദാഇശ് താവളങ്ങളിലും ഇറാന്‍ മിസൈലാക്രമണം നടത്തിയിരുന്നു.

Keywords: Pakistan strikes militant targets in Iran day after 'serious consequences' warning, Islamabad, News, Air Raid, Attack, Media, Report, Politics, Criticism, Allegation, World News.Breaking —- Pakistan Air Force has conducted airstrikes on Baluch separatist camps inside Iran. The move comes a day after Iran claimed to have targeted militants inside Pakistani territory, a claim rejected by Pakistan, citing civilian casualties.
— Salman Masood (@salmanmasood) January 18, 2024
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.