300 ഓളം കുട്ടികളെ പീഡനത്തിന് വിധേയരാക്കി; പീഡനത്തിന്റെ വീഡിയോ നിര്‍മ്മിച്ച് വില്‍പന നടത്തി, 7 പേര്‍ അറസ്റ്റില്‍

 


ലാഹോര്‍(പാകിസ്താന്‍): (www.kvartha.com 10.08.2015) മുന്നൂറോളം കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും പീഡനദൃശ്യങ്ങളുടെ വീഡിയോ നിര്‍മിച്ച് വില്‍ക്കുകയും ചെയ്യുന്ന 15 അംഗ സംഘത്തിലെ ഏഴുപേര്‍ പാകിസ്ഥാനില്‍ പിടിയിലായി.

ലാഹോറില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെ ഹുസൈന്‍ കാന്‍ വാലാ ഗ്രാമത്തിലാണ് സംഭവം. സംഘത്തിലെ മറ്റുള്ളവരെ കണ്ടെത്താന്‍ പാകിസ്ഥാന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

പഞ്ചാബ് പ്രവിശ്യയിലാണ് ഇവര്‍ കൂടുതല്‍ കുട്ടികളെ പീഡനത്തിനിരയാക്കിയത്.  14 വയസിന് താഴെയുള്ള 280 കുട്ടികളാണ് പഞ്ചാബ് പ്രവിശ്യയില്‍ മാത്രം പീഡനത്തിനിരയായത്. പീഡനരംഗങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി പിന്നീട് ഇതുകാണിച്ച് ഭീഷണിപ്പെടുത്തി കുട്ടികളില്‍ നിന്നും മാതാപിതാക്കളില്‍ നിന്നും പണം തട്ടുകയാണ് സംഘത്തിന്റെ  പതിവ്.

സംഘത്തെക്കുറിച്ച് ഇരകള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും പ്രതികള്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല. ഒടുവില്‍ രാഷ്ട്രീയനേതാക്കള്‍ പ്രതികളെ സംരക്ഷിക്കുകയാണെന്നാരോപിച്ച് പ്രദേശവാസികള്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടികള്‍ സംഘര്‍ഷത്തില്‍ കലാശിക്കുകയാണുണ്ടായത്. സംഘര്‍ഷത്തില്‍ പോലീസ് ഓഫിസര്‍മാരടക്കം നിരവധിപേര്‍ക്ക് പരിക്കേറ്റിരുന്നു.

അതേസമയം മയക്കുമരുന്ന് നല്‍കിയാണ് സംഘം കുട്ടികളെ പീഡിപ്പിച്ചിരുന്നതെന്നും ഇവര്‍
പീഡനത്തിനിരയാക്കിയവരില്‍ ആറ് വയസുകാര്‍ വരെ ഉണ്ടെന്നും 'ദ നേഷന്‍' ഇംഗ്‌ളീഷ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പീഡന ദൃശ്യത്തിന്റെ നൂറുക്കണക്കിന് വീഡിയോകള്‍ സംഘത്തിന്റെ കൈവശമുണ്ടെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഈ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന ഭീഷണിയെ തുടര്‍ന്ന് പീഡനത്തിനിരയായ കുട്ടികളില്‍ ചിലര്‍ ആഭരണങ്ങളും പണവും മോഷ്ടിച്ച് സംഘാംഗങ്ങള്‍ക്ക് നല്‍കാറുമുണ്ട്.

എന്നാല്‍ അറസ്റ്റ് ചെയ്യുന്ന അവസരത്തില്‍ വെറും 30 വീഡിയോ ദൃശ്യങ്ങള്‍ മാത്രമാണ് സംഘത്തിന്റെ കൈവശം ഉണ്ടായിരുന്നതെന്നാണ് പോലീസ് പറയുന്നത്. അതേസമയം പ്രവിശ്യ പോലീസ് ഓഫീസര്‍മാര്‍ കുറ്റകൃത്യത്തിന്റെ ഗൗരവം കുറച്ചുകാണുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.2007ല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായിരുന്ന കാലം മുതല്‍ തന്നെ സംഘം കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടിരുന്നതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു.
300 ഓളം കുട്ടികളെ പീഡനത്തിന് വിധേയരാക്കി; പീഡനത്തിന്റെ വീഡിയോ നിര്‍മ്മിച്ച് വില്‍പന നടത്തി, 7 പേര്‍ അറസ്റ്റില്‍

Also Read:
കവി കയ്യാര്‍ കിഞ്ഞണ്ണറൈക്ക് യാത്രാമൊഴി

Keywords:  Pakistan stumbles upon its 'biggest' child abuse case, Lahore, Police, Complaint, Threatened, Injured, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia