വിവാഹാഭ്യർഥന നിരസിച്ച യുവതിയെ ജീവനോടെ കത്തിച്ചു

 


ഇസ്ലാമബാദ്: (www.kvartha.com 02.06.2016) വിവാഹഭ്യർഥന നിരസിച്ച 19കാരിയെ പാകിസ്ഥാനിൽ ചുട്ടുകൊന്നു. പാകിസ്ഥാനിലെ വടക്കുകിഴക്കൻ മേഖലയിൽ മറിയ സദഖത്താണ് കൊല്ലപ്പെട്ടത്. ഒരുകൂട്ടം യുവാക്കളാണ് നിഷ്ഠൂര കൃത്യം ചെയ്തത്.

രണ്ട് തവണ വിവാഹ മോചിതനായ ഒരാളുടെ വിവാഹാഭ്യർഥനയാണ് മറിയ നിരസിച്ചത്. ഇതോടെ ഇയാൾ സുഹൃത്തുക്കളുടെ സഹായത്തോടെ മറിയയെ പീഡിപ്പിച്ച് തീകൊളുത്തുകയായിരുന്നു. ഒരു സ്വകാര്യ കോളേജ് പ്രിൻസിപ്പാളിന്‍റെ മകനാണ് ഒന്നാം പ്രതി.

പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. യുവതി കോളേജ് അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു. കോളേജ് പ്രിൻസിപ്പാളിന്‍റെ മകൻ ഈ സമയത്താണ് വിവാഹ അഭ്യർഥന നടത്തിയത്.

വിവാഹാഭ്യർഥന നിരസിച്ച യുവതിയെ ജീവനോടെ കത്തിച്ചു
SUMMARY: ISLAMABAD: A young Pakistani woman died on Wednesday after she was tortured and set alight in the country's conservative northeast for refusing a marriage proposal from the son of a former colleague, relatives and police said.

Keywords: World, Pakistani, Woman, Died, Wednesday, Tortured, Alight, Conservative, Northeast, Refusing, Marriage proposal, Son, Former colleague, Relatives, Police
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia