ഭര്‍ത്താവിനെ സ്വയം തിരഞ്ഞെടുത്തു; മാതാവ് പതിനാറുകാരിയായ മകളെ ജീവനോടെ കത്തിച്ചു
Jun 9, 2016, 11:56 IST
പഞ്ചാബ്: (www.kvartha.com 09.06.2016) സ്വയം തിരഞ്ഞെടുത്തയാളെ വിവാഹം ചെയ്തതിന്റെ പേരില്‍ മകളെ മാതാവ് ജീവനോടെ കത്തിച്ചു. അഭിമാനക്കൊലപാതകങ്ങളിലെ ഇതുവരെയുള്ളതില്‍ ഒടുവിലത്തേതാണിത്.
സീനത്ത് ബിബി (16)യാണ് കൊല്ലപ്പെട്ടത്. മാതാവ് പര്‍വീന്‍ ബിബിയാണ് പ്രതി. സീനത്തിന്റെ വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമായിരുന്നു സംഭവം. ബുധനാഴ്ച രാവിലെ 9 മണിയോടെയായിരുന്നു ഇത്. മേയ് 29നാണ് സീനത്ത് ഹസന്‍ എന്നയാളെ വിവാഹം ചെയ്തത്.
പ്രണയത്തെ തുടര്‍ന്ന് ഇരുവരും ഒളിച്ചോടി വിവാഹം ചെയ്തിരുന്നു. ഇതിനിടെ സീനത്തിന്റെ കുടുംബാംഗങ്ങളെത്തി വിവാഹത്തിന് സമ്മതമാണെന്ന് അറിയിച്ചു. വിവാഹാഘോഷത്തിന് ശേഷം ഹസനൊപ്പം മകളെ അയക്കാമെന്ന ഉറപ്പിലാണിവര്‍ സീനത്തിനെ വീട്ടിലേയ്ക്ക് കൊണ്ടുപോയത്.
എന്നാല്‍ രണ്ട് ദിവസങ്ങള്‍ക്ക് ശേഷം സീനത്ത് ഹസനെ വിളിച്ചു. കുടുംബാംഗങ്ങള്‍ വാക്ക് തെറ്റിച്ചുവെന്നും തന്നെ എത്രയും പെട്ടെന്ന് വിളിച്ചുകൊണ്ട് പോകണമെന്നും അവള്‍ ആവശ്യപ്പെട്ടതായി ഹസന്‍ പറയുന്നു. എന്നാല്‍ വീട്ടുകാര്‍ പറഞ്ഞതുപോലെ 8 ദിവസം വരെ കാത്തിരിക്കാനായിരുന്നു ഹസന്‍ സീനത്തിനോട് പറഞ്ഞത്. ഇതിന് ശേഷമാണ് കൊലപാതകം നടന്നത്.
SUMMARY: Punjab province: A Pakistani teenager was kill by her mother on Wednesday after marrying a man of her own choice, police said, the latest in a string of so-called “honour killings” in the country.
Keywords: Pakistan, Punjab province, Pakistani teenager, Kill, Mother, Wednesday, Marrying, Man, Own choice, Police, Honour killings,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.