ഒരു ലക്ഷം പേര്‍ക്ക് അഭയാര്‍ത്ഥി ക്യാമ്പുകള്‍ ഒരുക്കി പാക് കോടീശ്വരന്‍ മാലിക്

 


ഇസ്ലാമാബാദ്: (www.kvartha.com 30.06.2014) തീവ്രവാദികള്‍ക്കും സര്‍ക്കാരിനുമിടയില്‍ കുടുങ്ങി സര്‍വ്വവും നഷ്ടമായ പാക്കിസ്ഥാനികള്‍ക്ക് സഹായഹസ്തവുമായി മുന്നോട്ടു വന്നിരിക്കുകയാണ് പാക് കോടീശ്വരന്‍ മാലിക് റിയാസ്. റിയല്‍ എസ്റ്റേറ്റ് രംഗത്തെ പ്രമുഖനായ മാലിക് ഇതുസംബന്ധിച്ച് പദ്ധതികള്‍ തയ്യാറാക്കി സര്‍ക്കാരിന്റെ അനുവാദത്തിനായി കാത്തിരിക്കുകയാണ്. സര്‍ക്കാരിന്റെ അനുവാദം ലഭിച്ചാല്‍ ഒരു ലക്ഷത്തോളം അഭയാര്‍ത്ഥികള്‍ക്ക് എല്ലാ സൗകര്യങ്ങളോടും കൂടിയ ക്യാമ്പുകള്‍ താമസിക്കാനായി ലഭിക്കും.

തീവ്രവാദികള്‍ക്കെതിരെ ശക്തമായ സൈനീക നടപടി അരങ്ങേറുന്ന നോര്‍ത്ത് വസീറിസ്ഥാനിലെ ജനങ്ങള്‍ക്കാകും മാലികിന്റെ ധനം ഉപകാരപ്പെടുക. ഏതാണ്ട് 5 ലക്ഷം ജനങ്ങള്‍ക്കാണ് വസീറിസ്ഥാനില്‍ വീടുകള്‍ നഷ്ടമായത്. പഞ്ചാബ് പ്രവിശ്യയുടെ തലസ്ഥാനമായ ലാഹോറില്‍ വിളിച്ചുകൂട്ടിയ പത്രസമ്മേളനത്തിലാണ് മാലിക് സഹായ വാഗ്ദാനം നടത്തിയത്.
ബഹ്‌റിയ ടൗണിന്റെ ചെയര്‍മാനാണ് മാലിക് റിയാസ്. രാജ്യത്തുള്ള ധനാഢ്യര്‍ മുന്നോട്ട് വരണമെന്നും എല്ലാം നഷ്ടപ്പെട്ട ജനങ്ങള്‍ക്ക് സഹായം നല്‍കണമെന്നും മാലിക് ആവശ്യപ്പെട്ടു. ഏതാണ്ട് നാലര ലക്ഷം ജനങ്ങള്‍ക്കാണ് ഇതുവരെ വീടുകള്‍ നഷ്ടമായത്.

ഇവരെ സഹായിക്കാനായുള്ള ധനസമാഹരണത്തിന് പ്രത്യേകം ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങിയിട്ടുണ്ട്. പൊതുജനങ്ങളില്‍ നിന്നും സമൂഹ്യസന്നദ്ധ സംഘടനകളില്‍ നിന്നും ഇവര്‍ക്ക് ധനസഹായം ലഭിക്കുന്നുണ്ട്.
ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന 650 അംഗ സംഘങ്ങള്‍ തയ്യാറായി നില്‍ക്കുകയാണ്. സര്‍ക്കാരില്‍ നിന്നും അനുമതി ലഭിച്ചാലുടനെ ഞങ്ങള്‍ പദ്ധതിയുമായി മുന്നോട്ടുപോകും മാലിക് അറിയിച്ചു. വീടുകള്‍ നഷ്ടമായവര്‍ക്ക് ആശ്വാസം നല്‍കാനും അവരെ സംരക്ഷിക്കാനും ബഹ്‌റിയ ടൗണ്‍ തയ്യാറായിക്കഴിഞ്ഞു.

ഒരു ലക്ഷം പേര്‍ക്ക് അഭയാര്‍ത്ഥി ക്യാമ്പുകള്‍ ഒരുക്കി പാക് കോടീശ്വരന്‍ മാലിക്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

SUMMARY: Islamabad: Pakistani real estate tycoon Malek Riaz on Sunday offered to set up a well-equipped camp for 100,000 of the nearly half a million internally displaced persons (IDPs) from the North Waziristan tribal area where a military operation is underway against terrorists.

Keywords: Pakistan, Tycoon, Malek Rias, Displaced Persons,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia