Killed | 'ഹമാസിനോടും മുസ്ലിംകളോടും വിരോധം'; അമേരിക്കയിൽ ഫലസ്തീൻ വംശജനായ 6 വയസുകാരനെ കുത്തിക്കൊന്നു; കുത്തേറ്റത് 26 തവണ; മാതാവിനും ഗുരുതര പരുക്ക്; 71 കാരനെതിരെ കൊലപാതകത്തിന് കേസെടുത്തു

വാഷിംഗ്ടൺ: (KVARTHA) അമേരിക്കയിൽ ആറ് വയസുള്ള ഫലസ്തീൻ-അമേരിക്കൻ ബാലൻ കുത്തേറ്റു മരിച്ചു. 32 വയസുള്ള മാതാവിന് പരുക്കേറ്റു. ഇസ്ലാമിക വിശ്വാസത്തിന്റെ പേരിലും ഇസ്രാഈലും ഹമാസും തമ്മിലുള്ള യുദ്ധത്തോടുള്ള പ്രതികരണമെന്ന നിലയിലുമാണ് 71 കാരനായ പ്രതി ക്രൂരത കാട്ടിയതെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ കൊലപാതകം, വിദ്വേഷം എന്നീ കുറ്റങ്ങൾ ചുമത്തി പൊലീസ് കേസെടുത്തു.

Killed | 'ഹമാസിനോടും മുസ്ലിംകളോടും വിരോധം'; അമേരിക്കയിൽ ഫലസ്തീൻ വംശജനായ 6 വയസുകാരനെ കുത്തിക്കൊന്നു; കുത്തേറ്റത് 26 തവണ; മാതാവിനും ഗുരുതര പരുക്ക്; 71 കാരനെതിരെ കൊലപാതകത്തിന് കേസെടുത്തു

ശനിയാഴ്ച രാവിലെ ചിക്കാഗോയിൽ നിന്ന് ഏകദേശം 65 കിലോമീറ്റർ ദൂരെ ഒരു വീട്ടിലാണ് സംഭവം നടന്നത്. വിവരം അറിഞ്ഞെത്തിയ ഉദ്യോഗസ്ഥർ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുട്ടി മരിച്ചതായി സ്ഥിരീകരിച്ചു. യുവതിക്ക് ഗുരുതര പരുക്കേറ്റെങ്കിലും രക്ഷപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ വ്യക്തമാക്കി.

Killed | 'ഹമാസിനോടും മുസ്ലിംകളോടും വിരോധം'; അമേരിക്കയിൽ ഫലസ്തീൻ വംശജനായ 6 വയസുകാരനെ കുത്തിക്കൊന്നു; കുത്തേറ്റത് 26 തവണ; മാതാവിനും ഗുരുതര പരുക്ക്; 71 കാരനെതിരെ കൊലപാതകത്തിന് കേസെടുത്തു

കുട്ടിയെ വലിയ കത്തി ഉപയോഗിച്ച് 26 തവണ കുത്തുകയായിരുന്നുവെന്ന് ഞായറാഴ്ച നടത്തിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഉദ്ധരിച്ച് ചിക്കാഗോ പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിനിടെ കുട്ടിയുടെ വയറിൽ നിന്ന് ഏഴ് ഇഞ്ച് ബ്ലേഡുള്ള സൈനിക ശൈലിയിലുള്ള കത്തി പുറത്തെടുത്തതായും യുവതിയുടെ ശരീരത്തിൽ പത്തിലധികം കുത്തേറ്റ പാടുകൾ ഉണ്ടായിരുന്നുവെന്നും പൊലീസ് അറിയിച്ചു.

Keywords: News, World, Washington, Palestine, America, Killed, Gaza War, Crime,  Palestinian-American Boy, 6, Killed Linked To Gaza War.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia