മനുഷ്യത്വവും കാട്ടുനീതിയും: കാട്ടു തീ ദുരിതം വിതയ്ക്കുന്ന ഇസ്രായേലില്‍ രക്ഷാ പ്രവര്‍ത്തനത്തിനായി ഫലസ്തീനിലെ അഗ്‌നിശമന സേന ഉദ്യോഗസ്ഥര്‍, 16 കാരിയായ ഫലസ്തീന്‍ ബാലികയ്ക്ക് ഇസ്രായേലില്‍ പതിമൂന്നര വര്‍ഷം തടവ് ശിക്ഷ
Nov 26, 2016, 23:15 IST
ജറൂസലേം: (www.kvartha.com 26/11/2016) മനുഷ്യത്വവും കാട്ടുനീതിയും എന്താണെന്ന് തെളിയിക്കുന്ന വാര്‍ത്തയാണ് ഇസ്രായേലില്‍ നിന്നും റിപോര്‍ട്ട് ചെയ്യുന്നത്. കാട്ടു തീ ദുരിതം വിതയ്ക്കുന്ന ഇസ്രായേലില്‍ രക്ഷാ പ്രവര്‍ത്തനത്തിനായി ഫലസ്തീനിലെ അഗ്നിശമന സേനാ ഉദ്യോഗസ്ഥരെത്തിയപ്പോള്‍ 16 കാരിയായ ഫലസ്തീന്‍ ബാലികയ്ക്ക് ഇസ്രായേല്‍ കോടതി പതിമൂന്നര വര്‍ഷം തടവു ശിക്ഷ വിധിച്ചു. നുര്‍ഹാന്‍ അവാദ് എന്ന ബാലികയെയാണ് ഇസ്രായേല്‍ പൗരനെ ആക്രമിച്ച കേസില്‍ ശിക്ഷിച്ചത്.
തങ്ങളുടെ രാജ്യത്തിന്റെ പതനം ആഗ്രഹിക്കുന്ന രാജ്യത്തെ തീ ഗോളം വിഴുങ്ങുമ്പോള്‍ എല്ലാം മറന്ന് ആ രാജ്യത്തിനൊപ്പം ചേരുന്ന ഈ മനസ്സിനെ മനുഷ്യത്വത്തിന്റെ പ്രതീകമെന്നല്ലാതെ മറ്റെന്ത് വിശേഷിപ്പിക്കാനാകും. ഫലസ്തീനിലെ എട്ട് അഗ്നിശമന സേനാ സംഘമാണ് വ്യാഴാഴ്ച വൈകുന്നേരത്തോടെ ഇസ്രായേലില്‍ തീ അണക്കാനായി എത്തിയത്. രണ്ട് ടീമുകളായി തിരിഞ്ഞ് ഹൈഫയിലേക്കും ജറൂസലമിലേക്കും പോയി.
തടവു ശിക്ഷയ്ക്ക് പുറമെ 7,757 ഡോളര്‍ പിഴയടക്കാനും ബാലികയെ ഇസ്രായേലിലെ ജില്ലാ കോടതി ഉത്തരവിട്ടിട്ടുണ്ട്. ഒരു വര്‍ഷം മുമ്പാണ് നുര്‍ഹാനെ അറസ്റ്റ് ചെയ്തത്. സംഭവ സമയം കൂടെയുണ്ടായിരുന്ന ബന്ധുവായ ഹാദില്‍ വാജിഹ് അവാദ് അപ്പോള്‍ തന്നെ വെടിയേറ്റ് മരിച്ചിരുന്നു. വെടിയേറ്റ പരിക്കുകളോടെയാണ് നുര്‍ഹാനെ പിടികൂടിയത്. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടികാട്ടി കൊണ്ട് കുട്ടികളെയും കൗമാരക്കാരെയും വെടിവെച്ച് കൊല്ലുന്നതിനെ ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ലെന്ന് ഫലസ്തീന്‍ സ്ട്രാറ്റജി ഗ്രൂപ്പ് സ്ഥാപകാംഗം ഹുസാം സോംലോട്ട് പറഞ്ഞു.
Keywords : Israel, Fire, World, Palestinians sent four firefighting teams to help put out Israeli wildfires, Israeli court sentence Palestinian minor to 13-and-a-half years prison.

പ്രായപൂര്‍ത്തിയാകാത്ത 350 കുട്ടികള്‍ ഉള്‍പെട 7000 ത്തോളം ഫലസ്തീന്‍ പൗരന്‍മാരാണ് ഇപ്പോള്‍ ഇസ്രായേലില്‍ തടവില്‍ കഴിയുന്നത്. കഴിഞ്ഞ വര്‍ഷം ഒരു ഇസ്രായേല്‍ പൗരനെ കുത്തിപ്പരിക്കേല്‍പ്പിച്ചുവെന്നാരോപിച്ച് ഫലസ്തീന്‍ പൗരനായ 14 വയസുള്ള അഹ് മദ് മനാസ്രയെ 12 വര്‍ഷം തടവിനും 20,664 ഡോളര്‍ പിഴയടക്കാനുംവിധിച്ചിരുന്നു.
കഴിഞ്ഞ 70 വര്‍ഷത്തിനിടയില്‍ പിഞ്ചുകുട്ടികളടക്കം പതിനായിരക്കണക്കിന് ഫലസ്തീനികളെയാണ് ഇസ്രായേല്‍ സൈന്യം കൊന്നൊടുക്കിയത്.
Keywords : Israel, Fire, World, Palestinians sent four firefighting teams to help put out Israeli wildfires, Israeli court sentence Palestinian minor to 13-and-a-half years prison.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.