പി ടി ഉഷയുടെ 28 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് നീന്തല്‍ താരം

 


ഇഞ്ചിയോണ്‍: (www.kvartha.com 27.10.2014) സ്പ്രിന്റ് ഇതിഹാസം പിടി ഉഷയുടെ റെക്കോര്‍ഡ് മറികടന്ന് ഇന്ത്യന്‍ നീന്തല്‍താരം. പി ടി ഉഷയുടെ 28 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് മറികടന്നത്. കൊറിയയില്‍ നടക്കുന്ന വികലാംഗരുടെ പാരാ ഏഷ്യന്‍ ഗെയിംസിലാണ് നീന്തല്‍താരമായ ശരത് ഗെയ്ക്ക്‌വാദ് പുതിയ റെക്കോര്‍ഡിട്ടത്.

ഒരു രാജ്യാന്തര കായികമേളയില്‍ ഏറ്റവും കൂടുതല്‍  വ്യക്തിഗത മെഡലുകള്‍ സ്വന്തമാക്കയ വ്യക്തി എന്ന പി ടി ഉഷയുടെ റെക്കോര്‍ഡാണ് ഇതോടെ തിരുത്തപ്പെട്ടത്.  പാരാ ഏഷ്യന്‍ ഗെയിംസില്‍ ആറ് മെഡലുകളാണ് ശരത് നേടിയത്.  1986 ലെ ഏഷ്യന്‍ ഗെയിംസില്‍ ഉഷ അഞ്ച് മെഡലുകള്‍ നേടി  റെക്കോര്‍ഡ് നേടിയിരുന്നു.

ഇഞ്ചിയോണില്‍ നടക്കുന്ന പാരാ ഏഷ്യന്‍ ഗെയിംസില്‍ 200 മീറ്റര്‍ മെഡലെയില്‍ വെള്ളിയും 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ, 100 മീറ്റര്‍ ബ്രെസ്റ്റ്‌സ്‌ട്രോക്ക്, 100 മീറ്റര്‍ ബാക്ക് സ്‌ട്രോക്ക്, 50 മീറ്റര്‍ ഫ്രീ സ്‌റ്റൈല്‍, 100 മീറ്റര്‍ ടീമിനങ്ങള്‍ എന്നിവയില്‍ വെങ്കല മെഡലുകള്‍ നേടിയാണ് ശരത് റെക്കോര്‍ഡിനുടമയായത്.

4ഃ100 മീറ്റര്‍ റിലേയില്‍ പ്രശാന്ത് കര്‍മാക്കര്‍, സ്വപ്‌നില്‍ പാട്ടീല്‍, നിരഞ്ചന്‍ മുകുന്ദന്‍ എന്നിവരോടൊപ്പമാണ് ടീമിനത്തില്‍ ശരതിന്റെ മെഡല്‍ നേട്ടം. തന്റെ കഠിനാധ്വാനത്തിനും ആത്മസമര്‍പ്പണത്തിനും ഫലമുണ്ടായതില്‍ സന്തോഷിക്കുന്നുവെന്ന് നേട്ടത്തെക്കുറിച്ചുള്ള ചോദ്യത്തിന്  ശരത് പ്രതികരിച്ചു.

ശരതിന്റെ പരിശീലകനായ  ജോണ്‍ ക്രിസ്റ്റഫറും ശിഷ്യന്റെ റെക്കോര്‍ഡ് നേട്ടത്തില്‍ ആഹ്ലാദിക്കുകയാണ്. മത്സരത്തിനിടെ ഏറ്റ പരിക്കിനെ വകവെക്കാതെ ശരത് നേടിയ നേട്ടത്തില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡിന്റെ   ഉപദേശം ശരതിനെ പ്രചോദിപ്പിച്ചതായി ജോണ്‍ പറഞ്ഞു. ശരതിന്റെ മെഡല്‍ നേട്ടം പോയിന്റ് പട്ടികയില്‍ മുന്നേറാന്‍ ഇന്ത്യയെ സഹായിച്ചു.

  പി ടി ഉഷയുടെ 28 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് നീന്തല്‍ താരം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Para-swimmer Sharath ​Gayakwad breaks PT Usha's 28-year record at Incheon Asian Games, Rahul Dravid, Cricket, Player, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia